newsroom@amcainnews.com

മെറ്റൽ കൗണ്ടർ താരിഫ് മാറ്റങ്ങൾ ജൂലൈ 21ന്: കനേഡ്യൻ പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിക്ക് അനുസൃതമായി ജൂലൈ 21-ന് മെറ്റൽ കൗണ്ടർ താരിഫുകൾ ക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കാൻ ജൂൺ 30-ന് പുതിയ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജി 7 ഉച്ചകോടിയുടെ ഭാഗമായി ആൽബർട്ടയിലെ കനനാസ്കിസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രഖ്യാപിച്ച 30 ദിവസത്തെ വ്യാപാര കരാർ സമയപരിധി ജൂലൈ 21-ന് അവസാനിക്കും. ട്രംപിൻറെ സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവകളുടെ സമ്മർദ്ദത്തിൽ കാനഡയിലെ സ്റ്റീൽ-അലുമിനിയം വ്യവസായങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

ആ കൗണ്ടർ താരിഫുകൾ ക്രമീകരിക്കുന്നതിനു പുറമേ, ജൂൺ 30 ഓടെ കനേഡിയൻ വിതരണക്കാർക്കും വ്യാപാര പങ്കാളികൾക്കും അനുകൂലമായി ഫെഡറൽ സംഭരണ ​​നയങ്ങൾ കാനഡ പരിമിതപ്പെടുത്തുമെന്നും മാർക്ക് കാർണി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തി സ്റ്റീൽ, അലുമിനിയം താരിഫുകൾ കാരണം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെയും യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സിൻറെയും തലവന്മാർ ഇന്നലെ പാർലമെൻ്റ് ഹിൽ സന്ദർശിക്കുകയും ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡോണൾഡ് ട്രംപ് മാർച്ചിൽ കാനഡയിൽ നിന്നുള്ള എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25% താരിഫ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മാസം ആദ്യം ആ നിരക്ക് 50 ശതമാനമായി ഉയർത്തി. ഇതോടെ കാനഡയിലെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. മാർച്ചിൽ കാനഡ യുഎസ് താരിഫുകൾക്ക് മറുപടിയായി യുഎസ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് പ്രതികാര താരിഫുകൾ ഏർപ്പെടുത്തിയിരുന്നു.

You might also like
Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Trade Deadline News: New York Mets Trade Huascar Brazoban to Chicago White Sox

ട്രേഡ് ഡെഡ്‌ലൈൻ വാർത്ത: ഹുവാസ്കർ ബ്രാസോബാനെ ചിക്കാഗോ വൈറ്റ് സോക്‌സിന് കൈമാറി ന്യൂയോർക്ക് മെറ്റ്‌സ്

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Top Picks for You
Top Picks for You