newsroom@amcainnews.com

ഒൻ്റാരിയോയിൽ പിടിമുറുക്കി അഞ്ചാംപനി: ആകെ കേസുകൾ 2,179

ടൊറൻ്റോ: പ്രവിശ്യയിൽ തുടർച്ചയായി മൂന്നാം ആഴ്ചയും ഡസൻ കണക്കിന് അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. കഴിഞ്ഞ ആഴ്ച പ്രവിശ്യയിൽ 96 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഒക്ടോബർ മുതലുള്ള അഞ്ചാംപനി രോഗബാധിതരുടെ എണ്ണം 2,179 ആയി.

പുതിയ അണുബാധകളിൽ മുപ്പത്തിനാല് എണ്ണം സൂ സെ മാരി ഉൾപ്പെടുന്ന അൽഗോമ പബ്ലിക് ഹെൽത്തിലാണ്. കഴിഞ്ഞ ആഴ്ച, ഈ മേഖലയിൽ 28 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ നോർത്തേൺ ഒൻ്റാരിയോയിലെ കേസുകളുടെ എണ്ണം 115 ആയി ഉയർന്നു. ഈ വർധന പ്രതീക്ഷിച്ചിരുന്നതാണെന്ന് അൽഗോമ പബ്ലിക് ഹെൽത്ത് അസോസിയേറ്റ് മെഡിക്കൽ ഓഫീസറായ ഡോ. ജോൺ ട്യൂണെമ പറയുന്നു. അതേസമയം കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ചാംപനിയുടെ പ്രവിശ്യയിലെ പ്രധാന കേന്ദ്രമായി കണക്കാക്കുന്ന സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്തിൽ ആകെ 751 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 12 പുതിയ അണുബാധിതരും ഉൾപ്പെടുന്നു.

You might also like

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

Top Picks for You
Top Picks for You