newsroom@amcainnews.com

ഓസ്‌ട്രേലിയയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. ഇതോടെ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയേക്കും. പ്രായം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.

ആയിരത്തിലധികം വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി നടത്തിയ ‘ഏജ് അഷ്വറന്‍സ് ടെക്‌നോളജി ട്രയല്‍’ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താതെ ഉപയോക്താവിന്റെ പ്രായം കൃത്യമായി നിര്‍ണ്ണയിക്കാന്‍ നിലവിലുള്ള ഉപകരണങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചു. യുകെയിലെ എന്‍ജിഒ ആയ ‘ഏജ് ചെക്ക് സര്‍ട്ടിഫിക്കേഷന്‍ സ്‌കീം’ (ACCS) ആണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ഓസ്ട്രേലിയയുടെ പുതിയ നിയമനിര്‍മ്മാണത്തിന് ഈ ഫലങ്ങള്‍ നിര്‍ണായകമായി.

ഓസ്ട്രേലിയയില്‍ പ്രായം ഉറപ്പാക്കുന്നതിന് വലിയ സാങ്കേതിക തടസ്സങ്ങളില്ലെന്ന് ACCS സിഇഒ ടോണി അലന്‍ വ്യക്തമാക്കി. ഒരു സിസ്റ്റവും പൂര്‍ണ്ണമല്ലെങ്കിലും, ഓസ്ട്രേലിയയില്‍ പ്രായം ഉറപ്പാക്കല്‍ രഹസ്യമായും കാര്യക്ഷമമായും ഫലപ്രദമായും നടപ്പിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത ഐഡി പരിശോധനകളോടെ ആരംഭിക്കുന്ന മള്‍ട്ടിലെയര്‍ഡ് സമീപനമാണ് നിലവില്‍ പരിശോധനാ മാതൃകയിലുള്ളത്.

You might also like

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

മാരിടൈംസ് പ്രവിശ്യകൾക്ക് പുതിയ ഏരിയ കോഡ് അനുവദിച്ച് CRTC

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Top Picks for You
Top Picks for You