newsroom@amcainnews.com

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15കാരിയെ വലിച്ച് കൊണ്ടുപോകാൻ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന […]

ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി കൊടുത്തു; കളമശേരിയിലെ ഹോസ്റ്റലിൽനിന്ന് രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചി: എറണാകുളത്ത് കളമശേരിയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി കൊടുത്തത്തിലുള്ള വൈരാഗ്യത്തെ തുടർന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കളമശേരി പൊലീസാണ് അന്വേഷണം നടത്തുന്നത്. കളമശേരിയിലെ തമീം എന്ന സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്.

സിന്ധു നദി ജല കരാർ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വ്യോമമേഖലയും അടച്ചു; പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി

ദില്ലി: പാകിസ്ഥാനിൽ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല. ഇന്നും ഇന്നലെയുമായി നടന്ന നിർണ്ണായ യോഗങ്ങൾക്ക് പിന്നാലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിലെത്തി […]

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം: പ്രതിയെ കണ്ടെത്താനായില്ല; സുകാന്തിൻറെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂർ: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിൻറെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിൻറെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോളാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു. ഇന്നാണ് ഇരുവരും സ്റ്റേഷനിൽ ഹാജരായത്. അതേസമയം ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് […]

ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം

ദില്ലി: ഇന്ത്യയിൽ വോട്ട് ചെയ്തുവെന്ന പാകിസ്ഥാൻ സ്വദേശിയുടെ അവകാശവാദത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ നടപടിയെടുക്കാൻ ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിർദേശം നൽകി. പാകിസ്ഥാനി സ്വദേശിയായ ഒസാമ ഇന്ത്യയിൽ വോട്ട് ചെയ്തെന്നും തിരിച്ചറിയൽ കാർഡും ആധാർ കാർഡും റേഷൻ കാർഡും അടക്കം രേഖകൾ കൈവശമുണ്ടെന്നും വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ഇന്ത്യൻ പൗരൻ അല്ലാത്ത ഒരാൾക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചുവെന്ന അവകാശവാദം ഉന്നയിച്ചതോടെയാണ് നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 17 വർഷമായി […]

ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ചു; സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻറെ തലയിൽ ആഷ് ട്രേ കൊണ്ട് അടിച്ചു; യുവാവിനെതിരേ കേസ്

കുവൈത്ത് സിറ്റി: ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറൻറ് ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ച കുവൈത്തി പൗരനെതിരെ കേസ്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻറെ തലയിൽ സിഗരറ്റ് ആഷ് ട്രേ കൊണ്ട് അടിക്കുകയും ചെയ്തതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്. മുബാറക് അൽ കബീറിലെ വീട്ടിൽ ഒരു പൗരൻ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ വീട്ടിലെത്തിയപ്പോൾ, താൻ ഓർഡർ ചെയ്ത ഭക്ഷണം സംബന്ധിച്ച് അയാൾ ഡെലിവറി ജീവനക്കാരനുമായി തർക്കിച്ചു. തുടർന്ന് ഡെലിവറി […]

തിരഞ്ഞെടുപ്പ് പരാജയം: രാജി പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി നേതാവ് ജോനാഥൻ പെഡ്നോൾട്ട്

ഫെഡറൽ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് രാജി പ്രഖ്യാപിച്ച് ഗ്രീൻ പാർട്ടി ലീഡർ ജോനാഥൻ പെഡ്നോൾട്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ആശയങ്ങൾ, കാഴ്ചപ്പാട് എന്നിവ തിരഞ്ഞെടുപ്പ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ പറഞ്ഞു. തന്‍റെ വ്യക്തിപരമായ പരാജയത്തെയും, കിച്ചനർ സെന്‍റർ റൈഡിങ്ങിൽ മുൻ ഒൻ്റാരിയോ എംപി മൈക്ക് മോറിസിന്‍റെ പരാജയത്തെയും അദ്ദേഹം ഉദ്ധരിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളിൽ താൻ പരാജയപ്പെട്ടുവെന്നും പരമാവധി ശ്രമിച്ചിട്ടും തന്റെ […]

കാനഡ തിരഞ്ഞെടുപ്പ് 2025: ലിബറൽ പാർട്ടി അധികാരത്തിലേക്ക്

ഫെഡറൽ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഏകദേശം പൂർത്തിയായതോടെ മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടി മറ്റൊരു ന്യൂനപക്ഷ സർക്കാരുമായി നാലാം തവണയും അധികാരം ഉറപ്പിച്ചു. എന്നാൽ, 343 സീറ്റുകളുള്ള ഹൗസ് ഓഫ് കോമൺസിൽ ലിബറലുകൾക്ക് ഭൂരിപക്ഷം നേടുന്നതിന് മൂന്ന് സീറ്റുകൾ കുറവാണ്. നിലവിൽ ലിബറലുകൾക്ക് 169, കൺസർവേറ്റീവിന് 144, ബ്ലോക്ക് കെബെക്കോയിസിന് 22, എൻഡിപിക്ക് ഏഴ്, ഗ്രീൻ പാർട്ടിക്ക് ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ചൊവ്വാഴ്ച രാവിലെ രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി ഇലക്ഷൻസ് കാനഡ […]

കാർണിയെ അഭിനന്ദിച്ച്‌ ട്രംപ്: കൂടിക്കാഴ്ച ഉടൻ

കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അഭിനന്ദനമറിയിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ചതായും ഉടൻ തന്നെ നേരിട്ട് കാണാൻ സമ്മതിച്ചതായും മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങൾ എന്ന നിലയിൽ കാനഡയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കൾ സമ്മതിച്ചതായും, അതിനായി സമീപഭാവിയിൽ നേരിട്ട് കാണാൻ തീരുമാനിക്കുകയും ചെയ്‌തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഫോൺ കോളിന്റെ വിശദാംശങ്ങൾ ട്രംപോ വൈറ്റ് ഹൗസോ […]

ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തിന് ഗുരുതര പരുക്ക്

ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തിനെ ഗുരുതരമായി പരുക്കേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേയറുടെ ഓഫീസ് അറിയിച്ചു. ഹോർവാത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം മേയർക്ക് എങ്ങനെയാണ് പരുക്കേറ്റതെന്നോ പരുക്ക് എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. മേയർ സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഒൻ്റാരിയോ എൻഡിപി മുൻ ലീഡറായ ആൻഡ്രിയ ഹോർവാത്ത് 2022-ലാണ് ഹാമിൽട്ടൺ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്