newsroom@amcainnews.com

ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ചു; സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻറെ തലയിൽ ആഷ് ട്രേ കൊണ്ട് അടിച്ചു; യുവാവിനെതിരേ കേസ്

കുവൈത്ത് സിറ്റി: ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറൻറ് ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ച കുവൈത്തി പൗരനെതിരെ കേസ്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻറെ തലയിൽ സിഗരറ്റ് ആഷ് ട്രേ കൊണ്ട് അടിക്കുകയും ചെയ്തതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്.

മുബാറക് അൽ കബീറിലെ വീട്ടിൽ ഒരു പൗരൻ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ വീട്ടിലെത്തിയപ്പോൾ, താൻ ഓർഡർ ചെയ്ത ഭക്ഷണം സംബന്ധിച്ച് അയാൾ ഡെലിവറി ജീവനക്കാരനുമായി തർക്കിച്ചു. തുടർന്ന് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുകയും അയാളുടെ കൈ ഒടിക്കുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്.

പരിക്കേറ്റ ജീവനക്കാരൻ മെഡിക്കൽ റിപ്പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ പൗരനെതിരെ പരാതി നൽകി. തുടർന്ന് പൗരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്യവേ, അയാൾ മേശപ്പുറത്തിരുന്ന സിഗരറ്റ് ആഷ് ട്രേ എടുത്ത് ഒരു പൊലീസുകാരൻറെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. പൊലീസുകാരനും പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

You might also like
France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You