newsroom@amcainnews.com

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15കാരിയെ വലിച്ച് കൊണ്ടുപോകാൻ ശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

You might also like
Toronto man gets life in prison, no chance of parole for 17 years in shooting death of YMCA instructor

വൈഎംസിഎ (YMCA) ഇൻസ്ട്രക്ടറെ വെടിവെച്ചു കൊന്ന കേസ്: ടൊറന്റോ സ്വദേശിക്ക് ജീവപര്യന്തം; 17 വർഷത്തേക്ക് പരോളില്ല

ശക്തമായ വേലിയേറ്റവും കടൽക്ഷോഭവും: സർവീസുകൾ റദ്ദാക്കി ബി.സി. ഫെറീസ്

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

പണപ്പെരുപ്പത്തിൽ വലഞ്ഞ് അമേരിക്കൻ ജനത; ഡിസ്കൗണ്ട് ആപ്പുകൾക്ക് പ്രിയമേറുന്നു

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

Top Picks for You
Top Picks for You