ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. വാരാന്ത്യത്തിൽ 38 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മാർച്ചുമുതലുള്ള ആകെ കേസുകളുടെ എണ്ണം 1,160 ആയി.
വെള്ളിയാഴ്ച മുതൽ നോർത്ത് സോണിൽ 23 പുതിയ കേസുകളും, സൗത്ത് സോണിൽ 14 കേസുകളും, കാൽഗറി നഗരത്തിൽ ഒരു കേസും കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ രണ്ട് പേർ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാംപനി സ്ഥിരീകരിച്ച എട്ട് പേരിൽ നിന്ന് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതായി ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) റിപ്പോർട്ട് ചെയ്യുന്നു. സൗത്ത്, സെൻട്രൽ, നോർത്തേൺ സോണുകളിലുള്ള എല്ലാ പ്രവിശ്യാ നിവാസികളും ജാഗ്രത പാലിക്കണമെന്ന് AHS മുന്നറിയിപ്പ് നൽകി.