newsroom@amcainnews.com

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. ജൂണ്‍ 21 മുതല്‍ അഞ്ചാംപനി ബാധിച്ച ആളുകള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഇതുവഴി മറ്റുളവരിലേക്കും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ഐലന്‍ഡിലെ പൊതുജനാരോഗ്യ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 25-ന് ഷാര്‍ലറ്റ്ടൗണ്‍ വിമാനത്താവളവും അതേ ദിവസം തന്നെ കാംലൂപ്സില്‍ നിന്ന് കാല്‍ഗറിയിലേക്കും കാല്‍ഗറിയില്‍ നിന്ന് ഷാര്‍ലറ്റ്ടൗണിലേക്കുമുള്ള രണ്ട് വെസ്റ്റ്ജെറ്റ് വിമാനങ്ങള്‍ ഉള്‍പ്പടെ 10 സ്ഥലങ്ങളാണ് അഞ്ചാംപനി സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഐലന്‍ഡിലെ സ്റ്റാന്‍ലി ബ്രിഡ്ജിലെയും സ്‌കോച്ച്‌ഫോര്‍ട്ടിലെയും സര്‍വീസ് സ്റ്റേഷനുകള്‍, ഷാര്‍ലറ്റ്ടൗണിലെ ചാപ്പല്‍, ഷാര്‍ലറ്റ്ടൗണിലെയും മോറലിലെയും നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളുമാണ് സാധ്യത പട്ടികയിലെ മറ്റ് സ്ഥലങ്ങള്‍.

ജൂണ്‍ 14 വരെയുള്ള കണക്കനുസരിച്ച്, ഈ വര്‍ഷം കാനഡയിലുടനീളം 3,381 മീസില്‍സ് കേസുകളാണ് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തത്. ഒന്റാരിയോയില്‍ 2,186 കേസുകളും ആല്‍ബര്‍ട്ടയില്‍ 961 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ അഞ്ചാംപനി കേസുകളില്‍ 93 ശതമാനവും ഈ രണ്ട് പ്രവിശ്യകളിലാണ്.

You might also like
Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Top Picks for You
Top Picks for You