newsroom@amcainnews.com

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന മൃതദേഹവും കൈമാറി, ഡിഎൻഎ പരിശോധനകൾ കഴിഞ്ഞു; ആകെ 260 മരണം

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടക്കുകയായിരുന്ന ഡിഎൻഎ പരിശോധന പൂർത്തിയായി. അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതർ അറിയിച്ചു. ഇതുവരെയുള്ള മരണസംഖ്യ 260 എന്നാണ് കണക്ക്. മരണസംഖ്യ 275 ആണെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

‘‘വിമാനാപകടത്തിൽ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയും പൂർത്തിയായി. ഇരയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇതോടെ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തിൽ പരുക്കേറ്റ 3 പേർ ചികിത്സയിലാണ്’’ – അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.

മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ചുള്ള കണക്ക് 15 ദിവസത്തിനു ശേഷമാണ് പുറത്തുവിടുന്നത്.

You might also like
Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You