newsroom@amcainnews.com

വംശീയ വിവേചനം തടയാൻ ധനസഹായ പദ്ധതിയുമായി CRRF

രാജ്യത്ത് വംശീയ വിവേചനത്തിനെതിരെ പോരാടുന്ന കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിനായി പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ റേസ് റിലേഷൻസ് ഫൗണ്ടേഷൻ (CRRF). നാഷണൽ ആൻ്റി-റേസിസം ഫണ്ട് പ്രോജക്ട് ഗ്രാൻ്റ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം കാനഡയുടെ സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പദ്ധതിക്ക് കീഴിൽ, ഓരോ നിർദ്ദിഷ്ട പ്രോജക്ടിനും കുറഞ്ഞത് 25,000 ഡോളർ മുതൽ പരമാവധി 125,000 ഡോളർ വരെ ധനസഹായം ലഭിക്കും.

വിദ്യാഭ്യാസം, ആരോഗ്യം, നിയമം, തൊഴിൽ തുടങ്ങിയ മേഖലകളിലെ വംശീയ വിവേചനങ്ങൾ കുറയ്ക്കുക, വംശീയ ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണം വർധിപ്പിക്കുക, പൊതുജന അവബോധം വളർത്തുക, സാംസ്കാരിക സൗഹൃദം സ്ഥാപിക്കുക എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു. ജീവനക്കാരുടെ വേതനം, വർക്ക്‌ഷോപ്പ്, മീറ്റിങ്, സ്പീക്കർ ഫീസ്, വേദി വാടക, ഉപകരണങ്ങൾ, മാർക്കറ്റിങ്, കാറ്ററിങ്, ഗതാഗതം, കൺസൾട്ടന്റ് സേവനങ്ങൾ എന്നിവ പ്രോജക്ട് ഫണ്ടിങ്ങിൽ ഉൾപ്പെടുത്താം. അതേസമയം, വ്യക്തികൾക്കോ കുടുംബങ്ങൾക്കോ നൽകുന്ന സാമ്പത്തിക സഹായം (വായ്പ, ഗ്രാന്റ്, സ്കോളർഷിപ്പ്), രാഷ്ട്രീയ പ്രവർത്തനങ്ങൾ, താമസച്ചെലവുകൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപം എന്നിവയ്ക്ക് പദ്ധതിയിലൂടെയുള്ള ഫണ്ട് ഉപയോഗിക്കാനാവില്ല. കനേഡിയൻ ചാരിറ്റികൾ, ലാഭരഹിത സംഘടനകൾ, തദ്ദേശീയ സംഘടനകൾ, മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലേബർ സംഘടനകൾ എന്നിവർക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. വ്യക്തികൾക്കും ലാഭേച്ഛയുള്ള സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഈ ഫണ്ടിന് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 29. കൂടുതൽ വിവരങ്ങൾക്ക് CRRF വെബ്സൈറ്റ് സന്ദർശിക്കുക.

You might also like

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

ഗായകൻ d4vd-ക്കെതിരെയുള്ള കൊലപാതക കേസ്: 14-കാരിയെ കൊലപ്പെടുത്തിയത് നിശബ്ദയാക്കാനെന്ന് റിപ്പോർട്ട്

ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കുന്നു: റൺവേ നീളം രണ്ട് കിലോമീറ്ററിലധികമാകും

കാനഡയുടെ അത്ഭുതക്കാഴ്ചകൾ; നിങ്ങളുടെ യാത്രാപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട അപൂർവ്വ സുന്ദരമായ ഇടങ്ങൾ

അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് ബാധ: മൂന്ന് മരണം; കപ്പലിൽ നാല് കനേഡിയൻ പൗരന്മാരും

പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

Top Picks for You
Top Picks for You