newsroom@amcainnews.com

വിദ്യാഭ്യാസ ഫണ്ട് തടഞ്ഞ് ട്രംപ്; ആശങ്ക ഒഴിയാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും

സ്കൂൾ ജില്ലകള്‍, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ഈ ഫണ്ട് മരവിപ്പിക്കല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട 5 ബില്യണ്‍ ഡോളറിന്റെ ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമുകള്‍ക്കുള്ള ഗ്രാന്‍ഡ് ഫണ്ടിങ് ഭരണകൂടം പരിശോധിക്കുകയാണെന്നും വരാനിരിക്കുന്ന അധ്യയന വര്‍ഷത്തേക്കുള്ള ഫണ്ട് വിതരണം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം പരിശോധന എത്ര നാൾ നീണ്ടുനിൽക്കുമെന്നോ ഫെഡറല്‍ ഫണ്ടുകള്‍ എപ്പോള്‍ വിതരണം ചെയ്യുമെന്നോ നിലവില്‍ വ്യക്തമല്ല. ഈ അപ്രതീക്ഷിത കാലതാമസം സംസ്ഥാനങ്ങളെയും സ്‌കൂളുകളെയും കടുത്ത പ്രതിസന്ധിയിലാക്കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ബജറ്റുകള്‍ തയ്യാറാക്കുന്നതിനും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

You might also like

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

കോഹിനൂർ വജ്രം തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെട്ട് ന്യൂയോർക്ക് എം.എൽ.എ സോഹൻ മംദാനി

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടി; കനേഡിയൻ പ്രധാനമന്ത്രി അർമേനിയയിലെത്തി

ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം; മൂന്ന് മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Top Picks for You
Top Picks for You