newsroom@amcainnews.com

വംശീയ വിദ്വേഷം പരത്തുന്ന ബോർഡുകൾ പ്രദർശിപ്പിച്ച യുവാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ആൽബർട്ട പൊലീസ്

എഡ്മണ്ടൻ: വംശീയ വിദ്വേഷം പരത്തുന്ന ബോർഡുകൾ പ്രദർശിപ്പിച്ച യുവാക്കൾക്കായി അന്വേഷണം ഊർജ്ജിതമാക്കി ആൽബർട്ട പൊലീസ്. എഡ്മണ്ടൻ്റെ വടക്കുപടിഞ്ഞാറുള്ള സെൻ്റ് ആൽബർട്ടിലായിരുന്നു സംഭവം. മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച് വിദ്വേഷ പ്രയോഗങ്ങൾ ഉള്ള ബോർഡുകളും പിടിച്ച് റോഡിൽ നിന്നവർക്കായാണ് തെരച്ചിൽ തുടരുന്നത്. “വൈറ്റ് ലൈവ്സ് മാറ്റർ”, “എല്ലാവരെയും നാടുകടത്തുക” എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നു ബോർഡുകളിൽ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെയാണ് ഇതേക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപെ യുവാക്കൾ ഓടിപ്പോവുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് ആർസിഎംപി അറിയിച്ചു. വിദ്വേഷ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോർഡിനേറ്ററുടെ സഹായത്തോടെയാണ് ആർസിഎംപി അന്വേഷണം നടത്തുന്നത്. സമൂഹത്തിൽ വംശീയ വിദ്വേഷവും , വിവേചനങ്ങളും ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് RCMP വ്യക്തമാക്കി.

You might also like

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Top Picks for You
Top Picks for You