newsroom@amcainnews.com

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

ആൽബർട്ടയിൽ നിന്നും ഒൻ്റാരിയോയിലേക്ക് പുതിയൊരു എണ്ണ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പ്രഖ്യാപിച്ചു. ഏകദേശം 3,300 കിലോമീറ്റർ ദൂരമുള്ള ഈ പദ്ധതി ‘നോർത്തേൺ ഷീൽഡ് എനർജി കോറിഡോർ’ എന്ന പേരിലാണ് തുടക്കമിട്ടിരിക്കുന്നത്. കാനഡയിലെ ഊർജ്ജ-റെയിൽവേ മേഖലകളെ ശക്തിപ്പെടുത്താൻ ഒൻ്റാരിയോ, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കഴിഞ്ഞ വർഷം ഒപ്പുവെച്ച ധാരണാപത്രത്തിൻ്റെ തുടർച്ചയാണ് ഈ പദ്ധതി. ഒൻ്റാരിയോയിൽ നിർമ്മിക്കാനിരിക്കുന്ന ജയിംസ് ബേ ആഴക്കടൽ തുറമുഖവുമായി ഈ പാതയെ ബന്ധിപ്പിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ നിലവിൽ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ പൈപ്പ്‌ലൈൻ കടന്നുപോകേണ്ട മാനിറ്റോബ ഈ പദ്ധതിയിൽ ഇതുവരെ പങ്കാളികളായിട്ടില്ല.

ആൽബർട്ടയിലെ ഹാർഡിസ്റ്റിയിൽ ആരംഭിക്കുന്ന പൈപ്പ് ലൈൻ സസ്‌കാച്ചെവാൻ, മാനിറ്റോബ പ്രവിശ്യകളിലൂടെ കടന്ന് ഒൻ്റാരിയോയിലെ റിഫൈനറി നഗരമായ സാർണിയയിൽ എത്തും. പൈപ്പ്‌ലൈൻ വഴി പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എണ്ണ ആഭ്യന്തര ആവശ്യങ്ങൾക്കായി എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കാനഡയിൽ തന്നെ ഉത്പാദിപ്പിക്കുന്ന സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പദ്ധതി വഴി രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും, കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ രീതിയിൽ ഇന്ധനം എത്തിക്കാനും, ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഇരു പ്രീമിയർമാരും വ്യക്തമാക്കി.

You might also like
Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Top Picks for You
Top Picks for You