newsroom@amcainnews.com

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോർട്ട്; ബൗൺസർമാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്ന് ഉദ്യോഗാർത്ഥികൾ

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് മണികൺട്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻഫോസിസിൻറെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.

പരീക്ഷ പാസ്സാകാത്തവരോട് ഇന്ന് വൈകിട്ട് 6 മണിക്കകം ക്യാമ്പസ് വിടാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. അന്യായമായി പിരിച്ച് വിട്ടെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്ന് പിരിച്ച് വിടപ്പെട്ടവർ പറയുന്നു. ബൗൺസർമാരെ ഉപയോഗിച്ച് മൊബൈലടക്കം പിടിച്ച് വെച്ചാണ് പിരിച്ച് വിടൽ അറിയിപ്പ് നൽകിയതെന്നും ഇവർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻഐടിഇഎസ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ ന്യായീകരണവുമായി ഇൻഫോസിസ് രംഗത്തെത്തി. ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് ഇൻഫോസിസിൻറെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. 2022 -ൽ റിക്രൂട്ട്മെൻറുകൾ നിർത്തിയ ഇൻഫോസിസ് രണ്ടര വർഷത്തിന് ശേഷമാണ് 2024-ൽ പുതിയ ബാച്ചിനെ റിക്രൂട്ട് ചെയ്തത്.

You might also like

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

സ്കൂൾ ക്ലാസ് മുറിയിൽ വെടിവയ്പ്പ്: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; പ്രതികളായ കൗമാരക്കാർ പിടിയിൽ

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

Top Picks for You
Top Picks for You