newsroom@amcainnews.com

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള യു എസ് ഇറക്കുമതി ഉപരോധം നാളെ മുതൽ നിലവിൽ

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്‍റെ ഭാഗമായി, ചില കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി ഉപരോധം ചൊവ്വാഴ്ച പുലർച്ചെ 12:01 മുതൽ നിലവിൽ വരും. കാനഡ പ്രഖ്യാപിച്ച താരിഫുകൾക്ക് പകരമായിട്ടാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് ഉടനടി അവസാനമുണ്ടാകാൻ സാധ്യതയില്ലെന്ന് യു.എസ് വ്യാപാര പ്രതിനിധികൾ വ്യക്തമാക്കി.

വിസ്കി, വൈൻ, ബിയർ, ടെക്വില, വോഡ്ക, റം തുടങ്ങിയ പാക്ക് ചെയ്തതും അല്ലാത്തതുമായ എല്ലാ പ്രധാന മദ്യങ്ങളുടെയും ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കനേഡിയൻ മദ്യത്തിന്‍റെ പ്രധാന കയറ്റുമതി വിപണിയാണ് യു.എസ്. വേ (whey), വേ പ്രോട്ടീൻ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനമുണ്ട്. കൂടാതെ കരിമ്പ് മൊളാസസും ഇതിൽ ഉൾപ്പെടുന്നു. 2024-ൽ 70-ലധികം കോടി ഡോളറിന്‍റെ പാലുൽപ്പന്നങ്ങളാണ് കാനഡയിൽ നിന്ന് യു.എസിലേക്ക് കയറ്റുമതി ചെയ്തത്. 800 സി.സിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള മോട്ടോർസൈക്കിളുകൾ, മോപ്പെഡുകൾ എന്നിവയും നിരോധിച്ച പട്ടികയിലുണ്ട്.

You might also like
Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

Canada takes next step towards future GlobalEye capability

ഭാവിയിലെ ഗ്ലോബൽ ഐ (GlobalEye) സംവിധാനത്തിനായി അടുത്ത ഘട്ടം സ്വീകരിച്ച് കാനഡ

Government of Canada invests in Nuit Blanche Ottawa event

ഓട്ടവയിലെ ‘നൂയിറ്റ് ബ്ലാഞ്ച്’ പരിപാടിക്ക് ധനസഹായം പ്രഖ്യാപിച്ച് കാനഡ സർക്കാർ

Top Picks for You
Top Picks for You