newsroom@amcainnews.com

ആശങ്ക ഉയർത്തി പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം, ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു, 26 പേർ വെൻറിലേറ്ററിൽ; എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേർ വെൻറിലേറ്ററിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തിൽ രോഗികൾക്ക് സർക്കാർ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.

നിലവിൽ 68 സ്ത്രീകളും 33 പുരുഷൻമാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ മരണം രണ്ടായി. രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും രൂപീകരിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന ആരംഭിക്കുകയും ചെയ്തു.

എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?

അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം. പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

You might also like

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

കോഹിനൂർ വജ്രം തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെട്ട് ന്യൂയോർക്ക് എം.എൽ.എ സോഹൻ മംദാനി

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

സുവേന്ദുഅധികാരിയുടെസഹായിവെടിയേറ്റുമരിച്ചു: സമാധാനംപാലിക്കാൻപ്രവർത്തകരോട്ആഹ്വാനംചെയ്ത്ബിജെപി

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

Top Picks for You
Top Picks for You