newsroom@amcainnews.com

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്‍റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കണ്‍വെന്‍ഷന് ഇന്ന് ഫ്ലോറിഡയിലെ അത്യാധുനിക ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ദേശീയ മഹാസംഗമത്തില്‍ അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളില്‍ നിന്നായി നാലായിരത്തോളം പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുക്കും.

ഇന്ന് രാവിലെ 9:00 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കണ്‍വെന്‍ഷന് ഔദ്യോഗിക തുടക്കമാകും. ഇന്ന് വൈകിട്ട് 4:30 ന് KCCNA സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബന്‍ വട്ടംപുറത്ത്, KCASF (മയാമി) സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍ക്കയില്‍, ഫാ. തോമസ് താഴപ്പള്ളില്‍, ഫാ. ബിജു പാട്ടശ്ശേരില്‍ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥിയായിരിക്കും. KCCNA പ്രസിഡൻ്റ് ജയിംസ് ഇല്ലിക്കല്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോബി ഊരാളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ഷിക്കാഗോ), ജോയിൻ്റ് സെക്രട്ടറി ഡോ. സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹ്യൂസ്റ്റണ്‍), വൈസ് പ്രസിഡൻ്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിൻ്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്‍റ), ആതിഥേയ യൂണിറ്റ് നേതാക്കള്‍, ദേശീയ ഭാരവാഹികള്‍, വൈദികര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

You might also like
6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Top Picks for You
Top Picks for You