newsroom@amcainnews.com

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ 16ന്

സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ വലിയ പെരുന്നാൾ ഓഗസ്റ്റ് 16-ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ഓഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 1 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയോടെ പതിനഞ്ചുദിവസത്തെ നോമ്പിന്‍റെ സമാപനം (നോമ്പുവിടൽ) നടക്കും. തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് വചനപ്രഘോഷണം നടത്തും. ഓഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്‍റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 16 ഞായറാഴ്ചയാണ് പ്രധാന പെരുന്നാൾ ദിനം. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തിനുശേഷം റവ. ഫാ. പി. കെ. വർഗീസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് റാസ, പെരുന്നാൾ വാഴ്‌വ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പെരുന്നാളിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക ട്രസ്റ്റി അനിൽ എബ്രഹാം, സെക്രട്ടറി മോൻസൺ പുന്നൂസ്, പെരുന്നാള്‍ കൺവീനർ ഷാജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.

You might also like

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Top Picks for You
Top Picks for You