newsroom@amcainnews.com

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25 മുതല്‍

ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. വെര്‍ജീനിയയിലെ ലീസ്ബര്‍ഗ് കാരഡോക് ഹാള്‍ ഹോട്ടലില്‍ ആണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യ സ്‌നേഹികൾക്കും എഴുത്തുകാർക്കും ഒപ്പം കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോള്‍ സക്കറിയയും, വി. ജെ. ജെയിംസും പങ്കെടുക്കുന്നു.

ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി ‘ജോര്‍ജ് മണ്ണിക്കരോട്ട് നഗര്‍’ എന്ന് സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നു. സെപ്തംബര്‍ 25 നു വൈകുന്നേരം മൂന്നിന് തുടങ്ങുന്ന സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്‌നേഹികളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരിക്കും. പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും ഹോട്ടല്‍ ബുക്കിംഗും ആരംഭിച്ചു. വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വെന്‍ഷന്‍ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.

You might also like
Wildfire in Metro Vancouver: Evacuation alert issued

മെട്രോ വാൻകൂവറിൽ കാട്ടുതീ: ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി

Sedentary Lifestyle and Excessive Protein Intake: A Research Report

ഉദാസീന ജീവിതശൈലിയും അമിത പ്രോട്ടീൻ ഉപയോഗവും: പഠനറിപ്പോർട്ട്

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

Top Picks for You
Top Picks for You