newsroom@amcainnews.com

സര്‍ദാർജി കാനഡയിലും ഹീറോ ആണ്! നൃത്തത്തിന്‍റെ ചടുലതയോടെയുള്ള ഫൈറ്റ് സീൻ, സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാർജിയുടെ വീഡിയോ വൈറൽ

ന്ത്യന്‍ വംശജർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. അതില്‍ തന്നെ ഏറ്റവും കുടുതലുള്ളത് പഞ്ചാബികളായ സിഖുകാരും. കാനഡയില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് പഞ്ചാബികളുടെ വീര്യം കാണിക്കാനായി പങ്കുവച്ചത്. അതൊരു സംഘര്‍ഷത്തിന്‍റെ വീഡിയോ ആയിരുന്നു. അടുത്തുള്ള ഒരാളുടെ കൈയില്‍ നിന്നും ബാഗ് വാങ്ങിക്കാനുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥനായ സര്‍ദാർജിയുടെ ശ്രമം അയാൾ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ അക്രമിക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് കൊണ്ട് സര്‍ദാര്‍ജി നൃത്തം ചെയ്യുകയാണോ അതോ അയാളെ അടിച്ച് ഓടിക്കുകയാണോ എന്ന് സംശയം തോന്നുന്ന തരത്തില്‍ ആ കെട്ടിടത്തില്‍ നിന്നും അയാളെ ഓടിക്കുന്നത് കാണാം.

ഒരേ സമയം ഉയര്‍ന്ന് പൊങ്ങി ചവിട്ടിയും കൈകൾ കൊണ്ട് ആഞ്ഞടിച്ചും കൈയില്‍ പിടിച്ച് വട്ടം കറക്കിയും മറ്റേ ആളെ പൂര്‍ണ്ണമായും സർദാര്‍ജി കീഴ്പ്പെടുത്തുന്നു. ഒടുവില്‍ അയാൾ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. സർദാര്‍ജിയുടെ ആക്രമണ രീതിക്ക് ഒരു നൃത്തത്തിന്‍റെ ചടുലതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മറ്റേയാൾക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് സംഗതികളെല്ലാം കഴിഞ്ഞിരുന്നു.

വീഡിയോ സമൂഹ മാധ്യമ ഉപോയക്താക്കളെ ഏറെ ആകര്‍ഷിച്ചു. അവര്‍ സർദാർജിയുടെയും പഞ്ചാബികളെ പൊതുവെയും പുകഴ്ത്താനായി വീഡിയോ ഉപയോഗിച്ചു. നിരവധി പേരാണ് സര്‍ദാർജിയുടെ ആക്ഷന്‍ രംഗത്തെ പുകഴ്ത്തിയത്. ചിലര്‍ ഡാന്‍സിംഗ് സര്‍ദാർജി എന്ന് കുറിച്ചപ്പോൾ മറ്റ് ചിലര്‍ ഒരു പഞ്ചാബിയുടെ മുന്നിലെത്തിയാല്‍ നമ്മൾ ഏറെ സൂക്ഷിക്കണം എന്ന് അടക്കം പറഞ്ഞു. വീഡിയോ ഇതിനകം 34,000 പേര്‍ കണ്ടു. കാനഡ അടുത്ത പഞ്ചാബല്ല, പഞ്ചാബിനേക്കാൾ വലിയ പഞ്ചാബാണ് എന്നായിരുന്നു മറ്റൊരു കുറിപ്പ്.

You might also like
Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You