newsroom@amcainnews.com

രാത്രി മുഴുവന്‍ പാര്‍ട്ടി, തിരിച്ചെത്തുന്നത് രാവിലെ ആറിന്; പൃഥ്വി ഷായെ മുംബൈ ടീമില്‍നിന്ന് ഒഴിവാക്കിയത് ഗുരുതര അച്ചടക്കലംഘനത്തെത്തുടർന്നെന്ന് ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം

മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കാന്‍ കാരണം ഗുരുതര അച്ചടക്കലംഘനം കാരണമെന്ന് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കായി കളിച്ചെങ്കിലും പരിശീലന സെഷനുകളില്‍ കൃത്യമായി പങ്കെടുക്കാതെയും രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്തും പൃഥ്വി ഷാ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു.

കായികക്ഷമതയില്ലാത്ത പൃഥ്വി ഷായെ ഫീല്‍ഡിംഗിനിറക്കുമ്പോള്‍ ഗ്രൗണ്ടില്‍ പലപ്പോഴും 10 ഫീല്‍ഡര്‍മാരുമായി കളിക്കുന്ന അവസ്ഥയാണുള്ളതെന്നും സീനിയര്‍ അംഗം പറഞ്ഞു. കായികക്ഷമത ഇല്ലാത്തതിനാല്‍ പലപ്പോഴും പൃഥ്വി ഷായെ ഫീല്‍ഡില്‍ ഒളിപ്പിച്ചു നിര്‍ത്തേണ്ട ഗതികേടിലാണ് മുംബൈ ടീം. അടുത്തുകൂടെ പോകുന്ന പന്തുകള്‍പോലും പിടിക്കാന്‍ പലപ്പോഴും അവന് കഴിയുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും പന്തിന്‍റെ ലൈനിലേക്ക് എത്താനുമാവുന്നില്ല. അച്ചടക്കത്തിന്‍റെ കാര്യത്തിലും കായികക്ഷമതയുടെ കാര്യത്തിലും കളിയോടുള്ള സമീപനത്തിന്‍റെ കാര്യത്തിലും പൃഥ്വി ഷാ പലപ്പോഴും പിന്നിലാണ്.

മുഷ്താഖ് അലി ട്രോഫിക്കിടെ പലപ്പോഴും പരിശീലന സെഷനുകളില്‍ പങ്കെടുക്കാതെ വിട്ടു നിന്ന പൃഥ്വി ഷാ രാത്രി മുഴുവന്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത് രാവിലെ ആറ് മണിക്കൊക്കെയാണ് ഹോട്ടല്‍ മുറിയില്‍ മടങ്ങിയെത്തിയിരുന്നത്. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്രതികരണം നടത്തിയതുകൊണ്ടൊന്നും മുംബൈ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ നിലപാട് മാറാന്‍ പോകുന്നില്ലെന്നും പ്രതിനിധി പറഞ്ഞു.

മുംബൈ ടീം നായകന്‍ ശ്രേയസ് അയ്യരും പൃഥ്വി ഷായുടെ അച്ചടക്കലംഘനങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. കളിയോടുള്ള സമീപനം മാറ്റിയാല്‍ പൃഥ്വി ഷായ്ക്ക് ആകാശമാണ് അതിരെന്ന് ശ്രേയസ് അയ്യര്‍ മുഷ്താഖ് അലി ട്രോഫി കിരീടം നേടിയശേഷം പറഞ്ഞിരുന്നു. മടിയിലരുത്തി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാൻ പൃഥ്വി ഷാ ചെറിയ കുട്ടിയല്ലെന്നും എല്ലാവരും അവനെ ഉപദശിച്ചിരുന്നുവെന്നും എങ്ങനെയാണ് മെച്ചപ്പെടേണ്ടതെന്ന് പൃഥ്വി ഷാ സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്നും ശ്രേയസ് വ്യക്തമാക്കിയിരുന്നു.

നേരത്തെ സമാനമായ പ്രശ്നങ്ങളുടെ പേരില്‍ മുംബൈ രഞ്ജി ടീമില്‍ നിന്നും പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ . ”ദൈവമേ, ഞാന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയൂ. 65 ഇന്നിംഗ്‌സില്‍ നിന്ന് 3399 റണ്‍സ്. അതും 55.07 ശരാശരിയില്‍. 126 സ്‌ട്രൈക്ക് റേറ്റും എനിക്കുണ്ട്. ഇത്രയൊന്നും മതിയാവില്ലേ. ഞാനിപ്പോഴും ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. ജനം എന്നെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ തിരിച്ചുവരുമെന്ന്” പൃഥ്വി കുറിച്ചിരുന്നു.

You might also like
Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

Top Picks for You
Top Picks for You