newsroom@amcainnews.com

ട്രംപും സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അനുമതിയില്ലാതെ എത്തിയ സക്കര്‍ബെര്‍ഗിനെ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് ഓവല്‍ ഓഫീസിന്റെ പുറത്തുപോകാന്‍ നിര്‍ദേശിച്ചുവെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എപ്പോഴാണ് ഈ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.

എയര്‍ഫോഴ്സിന്റെ നെക്സ്റ്റ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സക്കര്‍ബെര്‍ഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള സുരക്ഷാ അനുമതി ഇല്ലാത്തയാളാണ് സക്കര്‍ബെര്‍ഗ് എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ഞെട്ടലിന് കാരണം. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവല്‍ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, സക്കര്‍ബെര്‍ഗിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്ന തരതത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ അഭ്യര്‍ഥന പ്രകാരം, അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബെര്‍ഗ് കടന്നുചെന്നത്. തുടര്‍ന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നു. സൈനികോദ്യോഗസ്ഥര്‍ക്കു ശേഷമായിരുന്നു ട്രംപ്-സക്കര്‍ബെര്‍ഗ് കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നതെന്നും വൈറ്റ് ഹൗസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

You might also like

പ്രൈവറ്റ് ക്രെഡിറ്റ് കുതിച്ചുയരുന്നു; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് കാനഡ

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

ജിഷ ജൂട്ടുവിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

Heavy Fines for False Security and Fire Alarms; Authorities Introduce New Regulations

സെക്യൂരിറ്റി, ഫയർ അലാറം തെറ്റായി പ്രവർത്തിച്ചാൽ കനത്ത പിഴ; പുതിയ നിയമങ്ങളുമായി അധികൃതർ

Montana Shooting and Fire: Attacker Kills Eight Family Members Before Ending Own Life

മോണ്ടാനയിലെ വെടിവെയ്പും തീപിടുത്തവും: കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി അക്രമി ജീവനൊടുക്കി

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Top Picks for You
Top Picks for You