newsroom@amcainnews.com

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ മുമ്പ് ഇന്ത്യയെ വിമർശിക്കുകയും ഉപരോധ ഭീഷണികൾ മുഴക്കുകയും ചെയ്ത അമേരിക്കയും യൂറോപ്പും ഇപ്പോൾ റഷ്യയുമായി ചേർന്ന് പുതിയ വാതക കച്ചവട നീക്കങ്ങൾ നടത്തുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ മുൻപ് ഇന്ത്യക്കെതിരെ രംഗത്തുവന്ന ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെയുള്ളവർ അന്ന് ഇന്ത്യയെ വിമർശിച്ചിരുന്നു. എന്നാൽ നിലവിലെ പുതിയ സാഹചര്യത്തിൽ റഷ്യയും യൂറോപ്പും തമ്മിൽ ഗ്യാസ് വിൽപനയ്ക്കായുള്ള പദ്ധതികൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ട്രംപിന്റെ മധ്യസ്ഥതയിലും യൂറോപ്യൻ യൂണിയന്റെ പ്രത്യേക പ്രതിനിധി ജോർജ് കുഷ്നർ, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടർ കിറിൽ ദിമിത്രിയേവ് എന്നിവരുടെ നേതൃത്വത്തിൽ മോസ്കോയിലും ന്യൂയോർക്കിലുമായി ചർച്ചകൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ നിന്ന് ജർമനിയിലേക്ക് നീളുന്ന നോർഡ് സ്ട്രീം പൈപ്പ്ലൈൻ പുനരുജ്ജീവിപ്പിച്ച് വാതക വിതരണം പുനരാരംഭിക്കാനാണ് ഈ നീക്കം.

എന്നിരുന്നാലും, ഈ പദ്ധതിക്ക് മുന്നിൽ വലിയ പ്രതിസന്ധികളാണുള്ളത്. നോർഡ് സ്ട്രീം പൈപ്പ്ലൈനുകൾക്ക് യൂറോപ്യൻ യൂണിയന്റെ ഉപരോധമുണ്ട്. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ ജർമനി ഈ പൈപ്പ്ലൈനിന്റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്നും ഭാവിയിലും പുതുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.

കൂടാതെ, യുദ്ധത്തിനിടെ പൈപ്പ്ലൈനിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഉപരോധം തുടരുന്നതിനാൽ റഷ്യയിലെ നോർഡ് സ്ട്രീം-1ന്റെ അറ്റകുറ്റപ്പണി റഷ്യ നിർത്തിവെച്ചിരിക്കുകയാണ്. 2010-ൽ 1100 കോടി ഡോളർ ചെലവിലാണ് നോർഡ് സ്ട്രീം പൈപ്പ്ലൈനുകൾ യാഥാർത്ഥ്യമാക്കിയത്. എന്നാൽ റോയിട്ടേഴ്സിന്റെ ഈ റിപ്പോർട്ട് വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുണ്ട്. നോർഡ് സ്ട്രീം സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അമേരിക്കൻ നികുതിദായകർക്കും കമ്പനികൾക്കും ഗുണകരമല്ലാത്ത ഒരു പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നില്ലെന്നുമാണ് വൈറ്റ്ഹൗസിന്റെ ഔദ്യോഗിക പ്രതികരണം.

You might also like
Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

Ottawa Senators edge Leafs in season opener

ഓട്ടവ സെനറ്റേഴ്സ് സീസൺ ഓപ്പണറിൽ ടൊറന്റോ മേപ്പിൾ ലീഫ്സിനെ പരാജയപ്പെടുത്തി

Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You