newsroom@amcainnews.com

വർക്‌ഫസ്റ്റ് അൽബെർട്ട; തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കാൻ പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി അൽബർട്ട

തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കാൻ പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി അൽബർട്ട. വർക്‌ഫസ്റ്റ് അൽബെർട്ട (WorkFirst Alberta) എന്ന പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമാണ് ആരംഭിച്ചത്. 2026 മുതൽ തൊഴിലന്വേഷകർക്ക് തൊഴിലുടമകളുമായി ബന്ധപ്പെടാനും നിയമനങ്ങളിൽ കമ്പനികളെ പിന്തുണയ്ക്കാനും സഹായിക്കുന്ന പുതിയ സേവനങ്ങൾ ആരംഭിക്കും.

ബജറ്റിൽ നിന്നുള്ള 185 മില്യൺ ഡോളർ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ കരിയർ പ്ലാനിംഗ്, ഭിന്നശേഷിക്കാർക്കും മറ്റു തടസ്സങ്ങൾ നേരിടുന്നവർക്കുമുള്ള തൊഴിൽസൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. കഴിഞ്ഞ വർഷം മാത്രം, 38,000-ത്തിലധികം പേർക്ക് പദ്ധതിയിലൂടെ തൊഴിൽ കണ്ടെത്താൻ സാധിച്ചു. 8,000 തൊഴിലുടമകൾക്കും പദ്ധതി പ്രയോജനകരമായി.

തൊഴിൽ സഹായം ലഭിച്ച 9,000 യുവാക്കളിൽ 75 ശതമാനം പേരും ജോലിയിൽ ചേരുകയോ വിദ്യാഭ്യാസം തുടരുകയോ ചെയ്തെന്നാണ് കണക്കുകൾ. ലോകത്ത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആൽബർട്ടയെന്ന് ഞങ്ങൾ അവകാശപ്പെടുന്നതായി മന്ത്രി ജേസൻ നിക്സൺ പറഞ്ഞു. അതിനായി, ഈ മേഖലയിലെ വാർഷിക നിക്ഷേപം ഏതാണ്ട് ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വർക് ഫസ്റ്റ് ആൽബർട്ട ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

Gujarat CM Bhupendra Patel to lead VGGS delegation to US and Canada from August 16 to 26

യു.എസ്, കാനഡ സന്ദർശനത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള വിജിജിഎസ് പ്രതിനിധി സംഘം ഓഗസ്റ്റ് 16 മുതൽ 26 വരെ

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You