കാനഡയിൽ നിന്നും വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകുന്നതിനെ പിന്തുണയ്ക്കുന്ന പാർട്ടി ക്യൂബെക്വോയിസ് ലീഡർ ക്യുബെക്ക് പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തുടനീളം വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു. ഒക്ടോബർ 19-ന് കാനഡയിൽ തുടരണമോ അതോ പൂർണ്ണ വേർപിരിയലുമായി ബന്ധപ്പെട്ട അന്തിമ വോട്ടെടുപ്പിലേക്ക് കടക്കണമോ എന്ന വിഷയത്തിൽ ആൽബർട്ടയിൽ നിർണായക ജനഹിതപരിശോധന നടക്കാനിരിക്കെയാണ് ക്യുബെക്കിലെ രാഷ്ട്രീയ മാറ്റം.
കനേഡിയൻ പ്രവിശ്യകളും ഫെഡറൽ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നിയുക്ത പ്രീമിയർ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടനെ അനുകൂലിച്ച് ആൽബർട്ടയിലെ വിഘടനവാദി നേതൃത്വവും രംഗത്ത് എത്തി. കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകാനുള്ള പോരാട്ടത്തിൽ പോൾ സെൻ്റ്-പിയറി പ്ലാമോണ്ടന്റെ വിജയം ആൽബർട്ട വിഘടനവാദി നേതാവ് ജെഫ് റാത്ത് പറയുന്നു. നേരത്തെ കാൽഗറി സന്ദർശനത്തിനിടെ, ജനഹിതപരിശോധനയിലൂടെ ആൽബർട്ട ജനത വേർപിരിയലിന് അനുകൂലമായി വിധി എഴുതുകയാണെങ്കിൽ സ്വതന്ത്ര ആൽബർട്ടയെ പരമാധികാര രാജ്യമായി അംഗീകരിക്കുമെന്ന് പ്ലാമണ്ടൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ക്യുബെക്ക് സ്വതന്ത്രമാവുകയും കാനഡയിൽ നിന്ന് വേർപിരിയണമെന്നും ടെസ്ല, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് നിർദ്ദേശിച്ചു. കൂടാതെ ആൽബർട്ടയും സസ്കാച്വാനും ഈ പാത പിന്തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.







