newsroom@amcainnews.com

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ കാട്ടുതീ പടരുന്നു: ഒഴിപ്പിക്കൽ നിർദ്ദേശം

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ പടർന്നു പിടിക്കുന്ന കാട്ടുതീയെ തുടർന്ന് ജനങ്ങൾക്ക് അടിയന്തര ഒഴിപ്പിക്കൽ ജാഗ്രതാ നിർദ്ദേശം നൽകി. ലാബ്രഡോർ സിറ്റിക്ക് സമീപമുള്ള വാൽഷ് റിവർ മേഖലയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ലാബ്രഡോർ സിറ്റിയിൽ നിന്നും വെറും എട്ട് കിലോമീറ്റർ മാത്രം അകലെയാണ് തീ പടരുന്നത്.

കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ഫോറസ്ട്രി, അഗ്രികൾച്ചർ ആൻഡ് ലാൻഡ്സ് വകുപ്പ് അറിയിച്ചു. വാട്ടർ ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. തീ അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ സമീപത്തെ ക്യാമ്പ് ഗ്രൗണ്ടുകളിലും ഗോൾഫ് കോഴ്സിലുമുള്ള ആളുകളോട് എപ്പോൾ വേണമെങ്കിലും ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്ന് റോയൽ ന്യൂഫൗണ്ട്‌ലാൻഡ് കോൺസ്റ്റാബുലറി (ആർ.എൻ.സി) നിർദ്ദേശം നൽകി.

You might also like

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You