newsroom@amcainnews.com

യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് വിമാനങ്ങളിലെ സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് വെസ്റ്റ്‌ജെറ്റ്

വിമാനങ്ങളിലെ സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയ്ക്കാനുള്ള തീരുമാനം വെസ്റ്റ്‌ജെറ്റ് വിമാനക്കമ്പനി പിൻവലിച്ചു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് സീറ്റുകൾക്കിടയിലെ സ്ഥലം കുറയ്ക്കാനുള്ള നീക്കം വെസ്റ്റ്‌ജെറ്റ് ഉപേക്ഷിച്ചത്. വിമാനങ്ങളിൽ അധികമായി ഒരു വരി സീറ്റുകൾ കൂടി ഉൾപ്പെടുത്താൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാറ്റം സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറയാനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും കാരണമായി. സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി കാണിക്കുന്ന വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. യാത്രയ്ക്ക് സൗകര്യമില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തി.

യാത്രക്കാർക്ക് പുറമെ കമ്പനിയിലെ ജീവനക്കാരും പുതിയ സീറ്റ് ക്രമീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇൻഫ്ലൈറ്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡൻ്റാണ് പദ്ധതി മാറ്റിയ വിവരം ജീവനക്കാരെ അറിയിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പഴയ രീതിയിലുള്ള സീറ്റ് ക്രമീകരണത്തിലേക്ക് തന്നെ വിമാനങ്ങൾ ഉടൻ മാറ്റപ്പെടും. ബിസിനസ് ആവശ്യങ്ങൾക്കൊപ്പം തന്നെ യാത്രക്കാരുടെ സൗകര്യങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് കമ്പനി വ്യക്തമാക്കി.

You might also like
Deadly fire at CFB Wainwright renews compliance clash between oil operator and Alberta regulator

സീ.എഫ്.ബി വൈൻറൈറ്റിലുണ്ടായ (CFB Wainwright) മാരകമായ തീപിടുത്തം എണ്ണക്കമ്പനിയും ആൽബർട്ട റെഗുലേറ്ററും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കുന്നു

B.C. privacy watchdog launches investigation into Crime Stoppers data breach

ബി.സി. പ്രൈവസി വാച്ച്ഡോഗ് ക്രൈം സ്റ്റോപ്പേഴ്സ് ഡാറ്റ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു

Judge denies federal request to segregate California ballots, says it would ‘wreak havoc’ on voting

കാലിഫോർണിയയിലെ ബാലറ്റുകൾ വേർതിരിക്കാനുള്ള ഫെഡറൽ അഭ്യർത്ഥന ജഡ്ജി തള്ളി; വോട്ടെടുപ്പിനെ ‘താറുമാറാക്കും’ എന്ന് പ്രതികരണം

വൻകൂവർ ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ തീരത്ത് ഭൂചലനം: 4.2 തീവ്രത

More provinces ending time changes; will sleep and health be upended?

ക്ലോക്ക് മാറ്റുന്നത് നിർത്താൻ കൂടുതൽ പ്രവിശ്യകൾ; ഉറക്കവും ആരോഗ്യവും തകിടം മറിയുമോ?

ഇനി ‘ആൽബർട്ട ടൈം’: ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട

Top Picks for You
Top Picks for You