newsroom@amcainnews.com

പശ്ചിമേഷ്യ സംഘർഷം: മിഡിൽ ഈസ്റ്റിലുള്ള കാനഡക്കാർ ജാഗ്രത പാലിക്കണം; അനിത ആനന്ദ്

ഇറാനിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലുള്ള കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മേഖലയിലെ ചില ഭാഗങ്ങളിലെ സുരക്ഷാ സാഹചര്യം പ്രവചനാതീതമാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡക്കാർ പ്രാദേശിക, രാജ്യാന്തര മാധ്യമങ്ങൾ നിരീക്ഷിക്കണമെന്നും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. വിമാന സർവീസുകൾ ലഭ്യമാകുന്നത് അനുസരിച്ച് ഇസ്രയേൽ, പലസ്തീൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലുള്ള കനേഡിയൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അനിത ആനന്ദ് നിർദ്ദേശിച്ചു.

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രയേൽ ശക്തമായ മിസൈല്‍ ആക്രമണം ആരംഭിച്ചു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളില്‍ നിരവധി മിസൈലുകള്‍ പതിച്ചതായും മൂന്ന് തവണ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഓഫീസിന് തൊട്ടടുത്താണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇറാനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക ആക്രമണം അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ ‘ചാനല്‍ 12’ ആണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇറാന്‍റെ ആകാശത്ത് നിരീക്ഷണം ശക്തമാക്കി അമേരിക്കന്‍ നാവികസേനയുടെ (US Navy) ഡ്രോണുകളും രംഗത്തുണ്ട്.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Top Picks for You
Top Picks for You