newsroom@amcainnews.com

ബ്രേസ്ബ്രിഡ്ജ് പാലത്തിലെ വെടിവയ്പിൻ്റെ വൈറൽ വീഡിയോ: അന്വേഷണം പ്രഖ്യാപിച്ച് ഒൻ്റാരിയോ പൊലീസ്, ഇന്ത്യൻ വംശജരെന്ന് സംശയം

ഒന്റാരിയോ: ബ്രേസ്ബ്രിഡ്ജിൽ പുരുഷന്മാർ തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതിൻ്റെ വൈറൽ വീഡിയോയിൽ ഒൻ്റാരിയോ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോകളുമായി ബന്ധപ്പെട്ട് തിരിച്ചറിയാൻ ശ്രമിക്കുന്ന പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഒരു പാലത്തിന് മുകളിൽ വച്ച് വാഹനത്തിൽ നിന്ന് ഇറങ്ങി വരുന്ന പുരുഷന്മാർ ആകാശത്തേക്ക് തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതാണ് വീഡിയോകളിലുള്ളത്. ഇത് ഇന്ത്യൻ വംശജരാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.

അതേസമയം, ഈ വീഡിയോകൾ എപ്പോൾ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. മാക്റ്റിയർ പ്രദേശത്തെ ഒരു പാലത്തിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് സൗത്ത് മുസ്‌കോകയിലെ ചില വാർത്താ പ്രസിദ്ധീകരണങ്ങൾ പറയുന്നത്. വീഡിയോകളിലെ വ്യക്തികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ തിരിച്ചറിയാൻ കഴിയുകയോ ചെയ്താൽ ബ്രേസ്ബ്രിഡ്ജ് ഒപിപിയെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

You might also like

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You