newsroom@amcainnews.com

യുഎസ് താരിഫുകൾ ഒൻ്റാരിയോ തൊഴില്‍ മേഖലയെ പ്രതിസന്ധിയിലാക്കും

യുഎസ് താരിഫുകൾ ഒൻ്റാരിയോയുടെ തൊഴിൽമേഖലയെ സാരമായി ബാധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി ഓഫീസ് ഓഫ് ഒൻ്റാരിയോ (എഫ്എഒ)യുടെ റിപ്പോർട്ട്. താരിഫുകൾ കാരണം ഈ വർഷം പ്രവിശ്യയിൽ 68,100 തൊഴിലവസരങ്ങള്‍ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരുംവർഷങ്ങളിലും പ്രതിസന്ധി തുടരുമെന്നും എഫ്എഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ബാധിക്കുക വിൻസറിനെ ആയിരിക്കും. കൂടാതെ ഗ്വൽഫ്, ബ്രാന്‍ഡ്‌ഫോര്‍ഡ്, വാട്ടര്‍ലൂ റീജൻ, ലണ്ടൻ ഒൻ്റാരിയോ എന്നീ നഗരങ്ങളിലും പ്രതിസന്ധി രൂക്ഷമാകും.

2026-ല്‍ 119,200, 2029-ല്‍ 137,900 എന്നിങ്ങനെ തൊഴിലവസരങ്ങൾ കുറയും. യുഎസ് താരിഫുകള്‍ മൂലം 2025 മുതല്‍ 2029 വരെ താരിഫ് ഇല്ലാത്ത സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒൻ്റാരിയോയിലെ തൊഴിലില്ലായ്മാ നിരക്ക് 1.1% വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. തൊഴില്‍ നഷ്ടങ്ങളില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലയിലും അനുബന്ധ വിതരണ ശൃഖംല വ്യവസായങ്ങളിലുമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മെറ്റല്‍ ഇന്‍ഡസ്ട്രികളെയായിരിക്കും തൊഴില്‍ നഷ്ടം ഏറ്റവും കൂടുതൽ ബാധിക്കുക. 17,700 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വെഹിക്കിള്‍ പാര്‍ട്‌സ്, മെഷിനറി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലും തൊഴിലവസരങ്ങള്‍ കുറയും.

You might also like

ഓഫീസിൽ ഇരിക്കാൻ ഇടമില്ല; രണ്ടാമത്തെ ഫെഡറൽ വകുപ്പും 4 ദിവസത്തെ ഓഫീസ് ജോലി നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നു

വിശ്വസിച്ചാലും ഇല്ലെങ്കിലും; കാനഡയിൽ ചിലർക്ക് ഇന്നും തപാൽ വഴി ഫോൺബുക്കുകൾ ലഭിക്കുന്നു!

സീറ്റ് കിട്ടിയില്ല, അവധിക്കാലം നശിച്ചു; വിനോദസഞ്ചാരിക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ കോടതി

ആൽബർട്ടയിൽ വിദേശ ഇടപെടൽ: വിഘടനവാദം പ്രോത്സാഹിപ്പിക്കാൻ വ്യാജപ്രചാരണമെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ നാടകീയനീക്കങ്ങൾ തുടരുമ്പോൾ, ഡിഎംകെ-എഐഎഡിഎംകെ ധാരണ വിജയിക്ക് ഗുണകരമായേക്കാം

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Top Picks for You
Top Picks for You