newsroom@amcainnews.com

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

രാജ്യത്തെ പ്രധാനപ്പെട്ട ചില സ്വകാര്യ ആശുപത്രി ശൃംഖലകൾ മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും വലിയ തോതിൽ അധികവില ഈടാക്കുന്നതായി ജൻ സ്വാസ്ഥ്യ അഭിയാനും വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് ടൂ മെഡിസിൻസ് ആൻഡ് ട്രീറ്റ്‌മെന്റും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 32.8 രൂപ വിലയുള്ള പാരസെറ്റമോളിന് സ്വകാര്യ ആശുപത്രികളിൽ 408 രൂപ വരെയാണ് ഈടാക്കുന്നത്. കൂടാതെ, 118.5 രൂപ വിലയുള്ള ഡോക്സിസൈക്ലിൻ ആന്റിബയോട്ടിക്കിന് 920 രൂപ വരെയും, 715 രൂപ വിലവരുന്ന കോളിസ്റ്റിമെതേറ്റ് സോഡിയം എന്ന ആന്റിബയോട്ടിക്കിന് 5385 രൂപ വരെയുമാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്.

മരുന്നുകൾക്ക് പുറമേ, 55 രൂപ വിലയുള്ള ഓക്സിജൻ മാസ്ക്കിന് 310 മുതൽ 650 രൂപ വരെയും, 0.63 പൈസ വിലയുള്ള സൂചിക്ക് 3.60 മുതൽ 4.40 രൂപ വരെയും ഈടാക്കുന്നുണ്ട്. 175 രൂപയുടെ പിപിഇ കിറ്റിന് 215 മുതൽ 800 രൂപ വരെയും, സിറിഞ്ചുകൾക്കും ഐവി സെറ്റുകൾക്കുമെല്ലാം 200 മുതൽ 400 ശതമാനം വരെ അധിക വിലയുമാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. പരിശോധനകളും ഡോക്ടറുടെ ഫീസും കൂടാതെ, വിവിധ ചാർജുകൾ ഉൾപ്പെടുത്തി ഒരു ബെഡിന് പ്രതിദിനം ശരാശരി 60,000 മുതൽ 78,000 രൂപ വരെയാണ് ആശുപത്രികൾ കണക്കാക്കുന്നത്. ഒരു വർഷം ഒരു ബെഡിൽ നിന്ന് 23 ലക്ഷം രൂപയാണ് ആശുപത്രികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ഗുരുതര രോഗങ്ങൾക്ക് പോലും ചികിത്സ നൽകുന്ന സിഎംസി വെല്ലൂർ പോലുള്ള സ്ഥാപനങ്ങൾ ചികിത്സാ ചെലവ് ഉൾപ്പെടെ 28,781 രൂപ മാത്രമാണ് ഈടാക്കുന്നതെന്നും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

You might also like
A unique pond inauguration; the event went viral on social media as public representatives fell into the water

വ്യത്യസ്തമായൊരു കുളം ഉദ്ഘാടനം; ജനപ്രതിനിധികൾ വെള്ളത്തിലേക്ക് വീണതോടെ ചടങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5-ന് ഓട്ടവയിൽ

Top Picks for You
Top Picks for You