newsroom@amcainnews.com

നെതന്യാഹുവിന്റേത് വീണ്ടു വിചാരമില്ലാത്ത നടപടി, മറുപടി പറയിക്കും: ട്രംപ്

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടന്ന ഫോണ്‍ സംഭാഷണത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഹമാസിന് ദോഹയില്‍ ഓഫിസ് നല്‍കിയത് മധ്യസ്ഥ ശ്രമങ്ങള്‍ക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികള്‍ക്ക് മറുപടി പറയിക്കും. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു.

ആക്രമണം നടത്താന്‍ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചതായും അവസരം മുതലെടുത്തതായും നെതന്യാഹു ട്രംപിനോട് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച തന്നെ, ഇരുവരും തമ്മില്‍ രണ്ടാമത് നടത്തിയ ഫോണ്‍ സംഭാഷണം സൗഹാര്‍ദപരമായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമാണെന്ന് തെളിഞ്ഞോ എന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You might also like

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Top Picks for You
Top Picks for You