newsroom@amcainnews.com

ഇറാനുമായി ഈ ആഴ്ച്ച കരാര്‍ ഒപ്പുവെയ്ക്കും: ട്രംപ്

ഇറാനുമായി ഈ ആഴ്ച്ച അവസാനം സമാധാനക്കരാര്‍ ഒപ്പുവെയ്ക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടേയും സേനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല മേഖലകളിലും വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സമാധാന കരാര്‍ സംബന്ധിച്ച കാര്യത്തില്‍ എത്രമാത്രം സാധ്യത എന്നതും നിര്‍ണായകമാണ്. കൂടാതെ ഇത്തരത്തിൽ മുമ്പും പലതവണ ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുള്ളതിനാല്‍ പ്രായോഗികമാവുമോ എന്നും വ്യക്തമല്ല.

വ്യാഴാഴ്ച്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെയ്ക്കുമെന്നു ട്രംപ് വ്യക്തമാക്കിയത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു മികച്ച ധാരണയിലെത്തിയിട്ടുണ്ട്. ഇനി ചില രേഖകളുടെ അന്തിമ നടപടികള്‍ മാത്രമാണ് ബാക്കി. അവ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് യൂറോപ്പില്‍ വെച്ച് കരാര്‍ ഒപ്പുവെക്കാനിടയുണ്ടെന്നും ട്രംപ് അറിയിച്ചു. കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നും, പകരം വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കരാര്‍ ഒപ്പുവെക്കുന്ന നിമിഷം തന്നെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കുമെന്നും അമേരിക്ക ആ കടല്‍പാതയിലെ നാവിക ഉപരോധം പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് അവകാശപ്പെട്ടു.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Top Picks for You
Top Picks for You