newsroom@amcainnews.com

മനോഹരമായൊരു അവധിക്കാലം പ്ലാൻ ചെയ്യുന്നവർ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഓട്ടവ: മനോഹരമായൊരു അവധിക്കാലം പ്ലാൻ ചെയ്യുന്നവർ ഡെസ്റ്റിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാനഡ. ഏഷ്യയിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്കാണ് യാത്രാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സുരക്ഷയ്ക്കായി അന്താരാഷ്ട്ര തലത്തിൽ യാത്ര ആസൂത്രണം ചെയ്യുന്നവർ രജിസ്‌ട്രേഷൻ ഓഫ് കനേഡിയൻസ് എബ്രോഡ്(ROCA) എന്നതിൽ സൈൻ അപ്പ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഇത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് അടിയന്തരാവസ്ഥയെ കുറിച്ചോ അല്ലെങ്കിൽ മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചോ അപ്‌ഡേറ്റുകൾ നൽകുവാൻ സഹായിക്കുന്നു.

രാഷ്ട്രീയ, ആഭ്യന്തര സംഘർഷങ്ങൾ, കലാപങ്ങൾ, വെള്ളപ്പൊക്കം, മഴ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കാരണം വിയറ്റ്‌നാം, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കാനുമാണ് കനേഡിയൻ സർക്കാർ നിർദ്ദേശിക്കുന്നത്.

You might also like

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഫൊക്കാന കൺവൻഷൻ: 56 കാർഡ് ഗെയിം മത്സരത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു

ഇസ്രായേൽ-ലെബനൻ ചർച്ചകൾ പുനരാരംഭിച്ചു; കപ്പലിന് നേരെയുള്ള ഇറാൻ ആക്രമണം മൂലം ഹോർമുസ് കടലിടുക്കിലെ യു.എൻ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

ഇറാൻ വിഷവാതകാക്രമണം: തെളിവുകളില്ലെന്ന് ഡൊണാൾഡ് ട്രംപ്

Top Picks for You
Top Picks for You