newsroom@amcainnews.com

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; 2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്.

മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും. അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 12 മണി മുതൽ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.

You might also like

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

വ്യാപാര യുദ്ധം: കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്നു; യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായെന്ന് സർവ്വേ റിപ്പോർട്ട്

മാനിറ്റോബയില്‍ കാട്ടുതീ രൂക്ഷം: ഏഴ് വീടുകള്‍ കത്തിനശിച്ചു

ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മാർക്ക് കാർണി

കനേഡിയന്‍ ടൂറിസ്റ്റ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ബീച്ചില്‍ മരിച്ച നിലയില്‍

ചെക്ക് വാഹന ബ്രാൻഡായ സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

Top Picks for You
Top Picks for You