കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂർ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികൾക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെൺകുട്ടി തെറിച്ചുപോവുകയായിരുന്നു. […]
ന്യൂഓർലിയൻസിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി, 10 മരണം; ഭീകരാക്രമണമെന്ന് സംശയം

ന്യൂയോർക്ക്: യുഎസിലെ ന്യൂഓർലിയൻസ് നഗരത്തിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 30 പേർക്കു പരുക്കേറ്റു. ലൂസിയാന നഗരത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാ ഫ്രഞ്ച് ക്വാർട്ടറിൽ തിരക്കേറിയ ബോർബൻ സ്ട്രീറ്റിൽ പ്രാദേശിക സമയം പുലർച്ചെ 3.15നാണു സംഭവം. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവം ഭീകരാക്രമണമെന്ന് സംശിയിക്കുന്നതായി എഫ്ബിഐ വൃത്തങ്ങൾ സൂചിപിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരങ്ങളാണ് പുതുവർഷം ആഘോഷിക്കാനായി എത്തിയിരുന്നത്. അമേരിക്കയിലെ നൈറ്റ് ലൈഫ് ആഘോഷ കേന്ദ്രങ്ങളിലൊന്നിലാണ് വലിയ […]
കേട്ടാൽ മൂക്കത്തു വിരൽവച്ചുപോകുന്ന അമേരിക്കയിലെ ചില ‘വീട്ടു’ വിശേഷങ്ങൾ…

കാര്യം ലോകത്തെ ഏറ്റവും വലിയ ശക്തിയുള്ള രാജ്യമൊക്കെത്തന്നെ. എന്നാൽ അമേരിക്കയിലെ ചില വിശേഷങ്ങൾ കേട്ടാൽ മൂക്കത്തു വിരൽവച്ചുപോകും.. അത്ര ഗംഭീരവും വിചിത്രവുമാണ്. യുഎസിലെ ചില വീട്ടുവിശേഷങ്ങൾ ഒന്നു കേട്ടാലോ? അച്ചാർഭരണി വീട് – യുഎസിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകർഷണമാണ് പിക്കിൾ ബാരൽ ഹൗസ് അഥവാ അച്ചാർഭരണി വീട്. 1926ൽ പയനിയർ കൂപ്പറേജ് കമ്പനിയാണ് ഈ വീട് പണിതത്. വില്യം ഡോനാഹി എന്ന കാർട്ടൂണിസ്റ്റിനുള്ള വേനൽക്കാല വസതിയെന്ന നിലയിലാണ് ഈ വീട് പണികഴിപ്പിച്ചത്. ഷിക്കാഗോ ട്രിബ്യൂൺ എന്ന […]
യുഎസ് ചരിത്രത്തിൽ പുതിയ അധ്യായം, വൈറ്റ് ഹൗസിൽ ഇത് മാറ്റങ്ങളുടെ പുതുവർഷം; ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കും, വൈറ്റ് ഹൗസിൽ ചില കൗതുകങ്ങൾ…

2025നെ ഇന്ന് ലോകം വരവേൽക്കുകയാണ്. ഈ വർഷം യുഎസിൻറെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വീണ്ടുമൊരിക്കൽ കൂടി യുഎസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാമേൽക്കും. ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കുക. ഏറെ പ്രിയപ്പെട്ടതായി വൈറ്റ് ഹൗസിനെ കണ്ട ജോ ബൈഡൻ അതോടെ ഔദ്യോഗിക വസതി ഒഴിയും. പ്രസിഡൻറായി അധികാരമേറ്റതോടെ വൈറ്റ് ഹൗസ് മോടിപിടിപ്പിക്കാനായി ബൈഡൻ ശ്രമിച്ചിരുന്നു. ഓവൽ ഓഫിസിലെ പരവതാനിയും ഫർണിച്ചറുകളും ക്രമീകരിക്കാൻ ബൈഡൻ നിയോഗിച്ചത് സഹോദരനായിരുന്നു. നീല പരവതാനി വേണമെന്ന് ബൈഡന് നിർബന്ധമുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡൻറുമാരുടെ […]
ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വർധന; ഏറ്റവും കൂടുതൽ വിറ്റത് പാലാരിവട്ടം ഔട്ട് ലെറ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 712.96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697.05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്. ഉതു പ്രകാരം 712.96 […]
പരോൾ തടവുകാരന്റെ അവകാശം, കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പോയതിൽ എന്താണ് തെറ്റ്? ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പരോള്‍ തടവുകാരന്‍റെ അവകാശമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഎം ഇടപെടാറില്ല. പരോള്‍ നല്‍കുന്നത് അപരാധമെന്നോ അപരാധമല്ലെന്നോ താന്‍ പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനേയും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. നേതാക്കള്‍ പോയത് മര്യാദയുടെ ഭാഗമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ എന്നായിരുന്നു ചോദ്യം. പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടികളിലും […]
ശമ്പളം വന്നതിന് പിന്നാലെ പണം പിൻവലിച്ചു; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു. ഇത് നിർണായകമായി. വിഷ്ണുവിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് വിഷ്ണു മാറി നിൽക്കാൻ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. […]
‘സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് മാറി നിന്നത്, തിരിച്ചെത്തിയതിൽ സന്തോഷം, നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ല’; സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടിൽ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറഞ്ഞു. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നൽകി. […]
നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികൻ വീട്ടിലേക്ക് വിളിച്ചു; ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ആശ്വാസത്തിൽ അച്ഛനും അമ്മയും കുടുംബാംഗങ്ങളും

കോഴിക്കോട്: സൈനിക സ്പോർട്സ് അക്കാദമിയിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികൻ കോഴിക്കോട് എലത്തൂർ സ്വദേശി വിഷ്ണു വീട്ടിലേക്ക് വിളിച്ചു. എലത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ ബംഗളുരുവിൽ വെച്ചാണ് വിഷ്ണുവിനെ കണ്ടെത്താനായത്. ചില സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ നാട്ടിൽ നിന്ന് മാറിനിന്നു എന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്. പുതുവർഷത്തിൽ മകനെ കണ്ടെത്തിയ സന്തോഷത്തിലാണെന്ന് അച്ഛൻ പറഞ്ഞു. മകൻ രാത്രി വീട്ടിലേക്ക് വിളിച്ചു. ബേജാറാവണ്ട എന്നാണ് മകൻ തന്നോട് പറഞ്ഞതെന്നും അവനോട് തിരിച്ചും അത് തന്നെ […]
വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; 2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ് പദ്ധതി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും. അതേസമയം, പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ […]