newsroom@amcainnews.com

കൊലപാതക കേസുകളുടെ അന്വേഷണം നീണ്ടുപോകുന്നത് കുറ്റവാളികൾക്കും കൂസലില്ലാതെയാക്കി; അമേരിക്കയിൽ 50 ശതമാനം കൊലപാതക കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് റിപ്പോർട്ട്

വാഷിം​ഗ്ടൺ: അമേരിക്കയിൽ നടക്കുന്ന കൊലപാതകങ്ങളിൽ 50 ശതമാനത്തോളം കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പോകുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കെന്റക്കിയിലെ ലൂയിസ് വില്ലെ പോലുള്ള നഗരങ്ങളിൽ കൊലപാതക കേസുകളിലുള്ള അന്വേഷണങ്ങളിൽ പകുതിയിലും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യവ്യാപകമായി ഈ വിഷയം ഗുരുതരമാണ്.

2023 ൽ കൊലപാതക കേസുകളിലെ ക്ലിയറൻസ് നിരക്ക് 58 ശതമാനം ആയിരുന്നുവെങ്കിലും പോലീസ് അന്വേഷണം പൂർത്തിയാക്കിയ മുൻ വർഷങ്ങളിലെ കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടുന്നതിനാൽ ഇത് കൂടുതലാണ്. അതേസമയം, കാനഡയിൽ ഹോമിസൈഡ് ക്ലിയറൻസ് റേറ്റ് ഏകദേശം 70 ശതമാനമാണ്. ടൊറന്റോ പോലീസ് സർവീസിന്റെ ക്ലിയറൻസ് റേറ്റ് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 80 ശതമാനമാണ് ടൊറന്റോയിലെ ക്ലിയറൻസ് നിരക്ക്.

അന്വേഷണങ്ങളുടെ വ്യാപ്തിയും പോലീസിന്റെ അവിശ്വാസവും കൊലപാതക അന്വേഷണങ്ങൾക്ക് തടസ്സമായതായി യുഎസിലെ വിദഗ്ധർ പറയുന്നു. കൊലപാതക കേസുകളുടെ അന്വേഷണം നീണ്ടുപോകുന്നത് കുറ്റവാളികൾക്കും കൂസലില്ലാതെയാക്കി. കുറ്റം ചെയ്ത് പേടിയില്ലാതെ അവർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്ന തരത്തിലാക്കിയെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You