newsroom@amcainnews.com

ചെക്ക് വാഹന ബ്രാൻഡായ സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

ഇന്ത്യയിൽ വൻ വിൽപ്പനയുമായി ചെക്ക് വാഹന ബ്രാൻഡായ സ്കോഡ. കൈലാഖ് സബ്കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയതിനുശേഷം ചെക്ക് വാഹന നിർമ്മാതാക്കൾ മികച്ച വിൽപ്പനയാണ് നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളിൽ ഏഴാം സ്ഥാനം നേടാൻ ഈ മോഡൽ കമ്പനിയെ സഹായിച്ചു . ടയർ I, ടയർ II വിപണികളിൽ ഒന്നാം സ്ഥാനം നേടി. 2025 ന്റെ ആദ്യ പകുതിയിൽ 36,194 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ 25 വർഷത്തെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർദ്ധ വാർഷിക വിൽപ്പന രേഖപ്പെടുത്തി. അടുത്തിടെ പുറത്തിറക്കിയ പുതുതലമുറ സ്കോഡ കൊഡിയാക്ക് മൂന്ന്-വരി എസ്‌യുവി, കുഷാഖ് മിഡ്‌സൈസ് എസ്‌യുവി, സ്ലാവിയ സെഡാൻ എന്നിവയും സ്‍കോഡയുടെ മൊത്തം വിൽപ്പനയിൽ മികച്ച സംഭാവന നൽകുന്നു.

പ്രീമിയം ഓഫറുകൾക്ക് പുറമേ, സ്കോഡ ഓട്ടോ ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങൾക്കും ക്ലാസ് ലീഡിംഗ് സ്റ്റാൻഡേർഡ് വാറൻറിയും ഉപഭോക്താക്കൾക്കായി വിപുലീകൃത വാറൻറിയും അറ്റകുറ്റപ്പണി പാക്കേജുകളും നൽകുന്നു. മാത്രമല്ല, ഒരു വർഷത്തേക്ക് ഓരോ സ്കോഡ വാങ്ങലിനൊപ്പം സൗജന്യമായി സ്കോഡ സൂപ്പർകാർ മെയിന്റനൻസ് പാക്കേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ പാക്കേജ് പ്രകാരം, ഒരു സ്കോഡ ഉടമയുടെ പതിവ് സർവീസിനുള്ള ആദ്യ ചെലവ് ഉടമസ്ഥതയുടെ രണ്ടാം വർഷത്തിന്റെ അവസാനത്തിലോ അല്ലെങ്കിൽ 30,000 കിലോമീറ്റർ ഓടിയതിലോ ആണ്. ഇതിൽ ഏതാണ് ആദ്യം വരുന്നത് അത് ലഭിക്കും. 2021 ൽ 120 ഷോറൂമുകളിൽ നിന്ന് സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഡീലർഷിപ്പ് ശൃംഖല 295 ലധികം ടച്ച് പോയിന്റുകളായി വികസിപ്പിച്ചിട്ടുണ്ട്.

സ്കോഡ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലെ ഉപഭോക്താക്കൾ നൽകുന്ന സ്വീകാര്യതയാണ് തങ്ങളുടെ വാർഷിക വിൽപ്പനയിൽ പ്രതിഫലിക്കുന്നത് എന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു. സമയബന്ധിതമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിയുടെ ഉൽപ്പന്ന, സേവന ഓഫറുകൾ വ്യത്യസ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉപഭോക്താക്കൾക്ക് അതുല്യമായ മൂല്യം നൽകാനും, സമാനതകളില്ലാത്ത ഉടമസ്ഥാവകാശ അനുഭവത്തിലൂടെ വിശ്വാസം വളർത്തിയെടുക്കാനും ഈ നേട്ടം തങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

You might also like
Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധത്തിനിടയിൽ കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ബജറ്റുമായി കാർണി

Extreme Brutality for Reels; Three Persons Arrested in Kolkata for Blindfolding and Setting Fire to a Teenager with Petrol

റീൽസിനായി അതിക്രൂരത; കൗമാരക്കാരനെ കണ്ണുകെട്ടി പെട്രോളൊഴിച്ച് തീ കൊളുത്തിയ മൂന്ന് പേർ കൊൽക്കത്തയിൽ പിടിയിൽ

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

Government of Canada announces new president for the Canadian Space Agency

കനേഡിയൻ സ്പേസ് ഏജൻസിക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ച് കാനഡ സർക്കാർ

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

Top Picks for You
Top Picks for You