newsroom@amcainnews.com

യുദ്ധരംഗത്തും എഐ പ്രയോജനപ്പെടുത്തും; കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കി അമേരിക്ക

പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എഎക്സ് എഐ തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായി അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫീസ് അറിയിച്ചു. 20 കോടി ഡോളര്‍ മൂല്യമുള്ളതാണ് കരാറെന്നാണ് വിവരം.

പ്രതിരോധവകുപ്പിന് എഐയുടെ കഴിവുകള്‍ വിപുലീകരിക്കാനും അവ പ്രയോജനപ്പെടുത്താനും, കൂടാതെ ഗുരുതരമായ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാനും ഈ കരാറിലൂടെ സാധിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും മത്സരാധിഷ്ഠിതമായ അമേരിക്കന്‍ എഐ വിപണിയുടെ പ്രയോജനം ഉറപ്പാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റിന്റെ നിര്‍ദേശമുണ്ട്.

ഓപ്പണ്‍ എഐയ്ക്ക് 20 കോടി ഡോളറിന്റെ കരാര്‍ നല്‍കിയതായി പെന്റഗണ്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. യുദ്ധരംഗത്തും, എന്റര്‍പ്രൈസ് രംഗത്തും ഉപയോഗിക്കാനാവുന്ന എഐ പ്രോട്ടോ ടൈപ്പുകള്‍ ഓപ്പണ്‍ എഐ വികസിപ്പിക്കുമെന്നും വകുപ്പ് അന്ന് അറിയിച്ചിരുന്നു.

You might also like

പുതിയ കരാർ തള്ളി: ബൊംബാർഡിയെയിൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ

കാൽഗറിയിൽ നിന്ന് അഞ്ച് വയസ്സുള്ള കുട്ടിയെ കാണാതായി: സഹായം അഭ്യർത്ഥിച്ച് പൊലീസ്

Zelenskyy says Ukraine carried out drone attack that hit Russian warship at naval base in Libya

ലിബിയയിലെ നാവിക താവളത്തിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി കീവ്

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

Google Travel Trends 2026: Wellness, Silence And Solo Journeys Reshape How India Holidays

ഗൂഗിൾ ട്രാവൽ ട്രെൻഡ്സ് 2026: ക്ഷേമ യാത്രകളും നിശ്ശബ്ദതയും ഏകയാത്രകളും ഇന്ത്യക്കാരുടെ അവധിക്കാല സങ്കൽപ്പങ്ങളെ മാറ്റുന്നു

ടെറിട്ടോറിയൽ നോമിനേഷൻ: 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You