newsroom@amcainnews.com

സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്: അപേക്ഷ ക്ഷണിച്ച് ടൊറൻ്റോ പോലീസ് സർവീസ്

സോഷ്യൽ മീഡിയ സാന്നിധ്യം സജീവമാക്കുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ‘സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റിനെ നിയമിക്കാൻ ഒരുങ്ങുകയാണ് ടൊറൻ്റോ പോലീസ് സർവീസ്. സിറ്റി പോലീസിന്റെ ഔദ്യോഗിക വാർത്തകളും ദൈനംദിന അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കമ്മ്യൂണിറ്റി ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റിന്റെ ഉത്തരവാദിത്വം.

എഴുത്ത്, വീഡിയോ, ഫോട്ടോ, ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ച് ആകർഷകമായ കണ്ടന്റുകൾ തയ്യാറാക്കുകയും സോഷ്യൽ മീഡിയ കലണ്ടർ നിയന്ത്രിക്കുകയും പോസ്റ്റുകളുടെ പ്രകടനം വിലയിരുത്തുകയും ചെയ്യുക എന്നതാണ്‌ പ്രധാന ദൗത്യം. കമ്മ്യൂണിറ്റിയിൽ ഉണ്ടാകുന്ന പുതിയ വിഷയങ്ങൾ തിരിച്ചറിയുകയും പൊലീസിന്റെ സൽപ്പേരിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ജാഗ്രത പുലർത്തുകയും ഉത്തരവാദിത്തമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.

മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ജേണലിസം, ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്ക്‌ അപേക്ഷിക്കാം. കോർപ്പറേറ്റ്, ഗവൺമെന്റ് അല്ലെങ്കിൽ ബിസിനസ് മേഖലയിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തുള്ള അഞ്ചുവർഷത്തെ പരിചയം വേണം. മികച്ച എഴുത്ത്, ഡിസൈൻ സെൻസ്, അഡോബ് ക്രിയേറ്റീവ് ക്ലൗഡ് (Adobe Creative Cloud) സോഫ്റ്റ്‌വെയറുകളിലുള്ള പ്രാവീണ്യം അഭികാമ്യമാണ്‌. 103,068-119,019 ഡോളറാണ്‌ ശമ്പളം. താത്‌പര്യമുള്ളവർ ടൊറന്റോ പൊലീസ്‌ സർവീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ tps.ca/careers സന്ദർശിച്ച് ‘Civilian Roles’ എന്ന വിഭാഗത്തിൽ ഫെബ്രുവരി 6 നകം അപേക്ഷിക്കണം.

You might also like

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Top Picks for You
Top Picks for You