newsroom@amcainnews.com

ഫോമാ അന്തർദേശീയ കൺവെൻഷന് ആറു നാൾ; വിടി ബൽറാം, കെകെ ശൈലജ വിശിഷ്ടാതിഥികൾ

അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ (FOMAA) സംഘടിപ്പിക്കുന്ന 2026-ലെ ദേശീയ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്സസിലെ ഹ്യൂസ്റ്റണിൽ നടക്കും. അമേരിക്കയിലെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. തൃത്താല എംഎൽഎ വി ടി ബൽറാമും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും വിശിഷ്ഠാതിഥികളായി കൺവെൻഷനിൽ പങ്കെടുക്കും.

അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെ ഫോമാ കൺവെൻഷൻ ശ്രദ്ധേയമാകുകയാണ്. 23 വിഭവങ്ങളും 3 തരം പായസം കൂട്ടി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ജൂലൈ 31-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുക്കും. കൂടാതെ സാംസ്കാരിക പരിപാടികൾ, ജനറൽ ബോഡി യോഗം, കുടുംബസംഗമം, മെഡിക്കൽ ഫെയർ, വനിതാ-യുവജന സമ്മേളനങ്ങൾ, ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം, ഫോമാ ക്രോസ് ഫയർ ടോക്ക് ഷോ, ലീഡർഷിപ്പ് മീറ്റ്, കായിക മത്സരങ്ങൾ, ഫാഷൻ ഷോ, സംഗീത-നൃത്ത പരിപാടികൾ, മിസ്റ്റർ ഫോമാ, മിസ് ഫോമാ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കൺവെൻഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 30-ന് വ്യാഴാഴ്ച രജിസ്ട്രേഷനും സ്വീകരണ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ചെണ്ടമേളം, ഫോമാ ദേശീയ നേതൃത്വത്തിന്‍റെ ഘോഷയാത്ര, വിവിധ റീജിയനുകളുടെയും അംഗസംഘടനകളുടെയും പ്രതിനിധികളുടെ പരേഡ് എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പ്രധാന ഹാളിൽ ചെണ്ടമേളവും മെഗാ തിരുവാതിരയും അരങ്ങേറും. ജൂലൈ 31-ന് രാവിലെ നാഷണൽ കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടക്കും. അന്നേദിവസം നടക്കുന്ന ചീട്ടുകളി മത്സരവും കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ പേർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി നാഷണൽ കമ്മിറ്റി ഡേ പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഡേ പാസ് – 100 ഡോളർ
വെള്ളിയാഴ്ച ഡേ പാസ് – 100 ഡോളർ
ശനിയാഴ്ച ഡേ പാസ് – 150 ഡോളർ
സ്റ്റാൻഡേർഡ് വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 300 ഡോളർ
വി.ഐ.പി. വീക്കൻഡ് പാസ് (മൂന്ന് ദിവസം) – 500 ഡോളർ
ഡേ പാസ് വാങ്ങുന്നവർക്ക് Zelle വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Zelle നമ്പർ: 713-291-9721.

You might also like

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Top Picks for You
Top Picks for You