newsroom@amcainnews.com

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും കൈകാര്യം ചെയ്യുന്ന പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു. 1200 മുതൽ 3750 രൂപ വരെയാണു ജീവനക്കാരുടെ മാസശമ്പളത്തി‍ൽ വരുത്തിയ വർധന. കരാർ അടിസ്ഥാനത്തിൽ 2022 മേയിൽ 6 മാസത്തേക്കു സിഡിറ്റ് വഴി നിയമിക്കപ്പെട്ട ജീവനക്കാർക്കു പലതവണയായി കരാർ കാലാവധി നീട്ടിനൽകിയിരുന്നു. ഏറ്റവുമൊടുവിൽ 2024 നവംബറിൽ ഒരു വർഷത്തേക്കു നീട്ടിനൽകി.

ആകെ 12 പേരാണു ടീമിലുള്ളത്. കരാർ ജീവനക്കാർക്കെല്ലാം 5% ശമ്പളവർധന കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പിആർഡി ഇവരുടെ ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്. സിഡിറ്റ് വഴി കരാറിൽ നിയമിക്കപ്പെട്ട ജീവനക്കാർക്കു നേരത്തേ സിഡിറ്റ് വഴിയായിരുന്നു ശമ്പളം നൽകിയിരുന്നത്. 2022ൽ ഇവരെ പിആർഡിക്കു കീഴിലെ കരാർ ജീവനക്കാരാക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു ശമ്പളവർധന.

You might also like
Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You