newsroom@amcainnews.com

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ റഷ്യൻ മോഡലും മുൻ മിസ് യൂണിവേഴ്സ് മത്സരാർഥിയുമായ സേനിയ അലക്സാൻദ്രോവ മരിച്ചു

മോസ്കോ: റഷ്യൻ മോഡലും മിസ് യൂണിവേഴ്സ് 2017 മത്സരാർഥിയുമായ സേനിയ അലക്സാൻദ്രോവ (30) വാഹനാപകടത്തിൽ മരിച്ചു. നാലു മാസം മുൻപായിരുന്നു സേനിയയുടെ വിവാഹം. ജൂലൈ 5നാണ് റഷ്യയിലെ ത്വെർ ഒബ്ലാസ്റ്റിൽ വച്ച് സേനിയ അലക്സാൻദ്രോവയും ഭർത്താവ് ഇല്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സേനിയ, കോമയിലായിരുന്നു. ചികിത്സയ്ക്കിടെ ഈ മാസം 12നു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭർത്താവിന് നിസാര പരുക്കുകളെ ഉണ്ടായിരുന്നുള്ളൂ.

സേനിയ അലക്സാൻദ്രോവയുടെ മോഡലിങ് ഏജൻസിയായ മോഡസ് വിവെൻഡിസാണ് മരണം സ്ഥിരീകരിച്ചത്. ‘‘ഞങ്ങളുടെ സഹപ്രവർത്തകയും സുഹൃത്തും മോഡലുമായ സേനിയ അലക്സാൻദ്രോവ അന്തരിച്ചു എന്ന വാർത്ത വളരെ ദുഃഖത്തോടെ അറിയിക്കുന്നു. വളരെ കഴിവുള്ളയാളായിരുന്നു സേനിയ. ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകാനും അവരെ പിന്തുണയ്ക്കാനും അവർക്ക് അറിയാമായിരുന്നു. അവൾ ഞങ്ങൾക്ക് എന്നും സൗന്ദര്യത്തിന്റെയും ദയയുടെയും പ്രതീകമായി തുടരും. അവളുടെ മരണത്തിൽ ഞങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കും സേനിയയെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.’’ മോഡൽ ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മാർച്ച് 22നായിരുന്നു സേനിയ അലക്സാൻദ്രോവയും ഭർത്താവ് ഇല്യയും തമ്മിലുള്ള വിവാഹം. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൽ പങ്കുവച്ചിരുന്നു. 2017 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ റഷ്യയെ പ്രതിനിധീകരിച്ച സേനിയ അലക്സാൻദ്രോവ, ആ വർഷത്തെ മിസ് റഷ്യ ജേതാവുമായിരുന്നു. മോസ്കോ പെഡഗോഗിക്കൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ അലക്സാൻദ്രോവ, മനഃശാസ്ത്രജ്ഞയുമായിരുന്നു.

You might also like

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Top Picks for You
Top Picks for You