newsroom@amcainnews.com

ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടം: തിരച്ചിൽ അവസാനിപ്പിച്ചു; മരിച്ചത് രണ്ട് പേർ

ബാൻഫ് നാഷണൽ പാർക്കിൽ ബോ ഗ്ലേസിയർ ഫാൾസിൽ പാറയിടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഐസ്ഫീൽഡ്‌സ് പാർക്ക് വേയിലെ ലേക്ക് ലൂയിസിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രാത്രി മുഴുവൻ നീണ്ടുനിന്ന തിരിച്ചിലിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നതായും പാർക്ക്‌സ് കാനഡ ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യാഴാഴ്ച 70 വയസ് പ്രായം തോന്നിക്കുന്ന കാൽഗറി സ്വദേശിനിയുടെ മൃതദേഹം സംഭവ സ്ഥലത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചലിൽ രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തതായി ആർസിഎംപി പറഞ്ഞു. മൂന്ന് പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കാൽഗറിയിൽ താമസിക്കുന്ന ജൂട്ട ഹിന്റിച്ച്‌സ് ആണ് മരിച്ച ഒരു വ്യക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്യുപേഷണൽ തെറാപ്പിസ്റ്റായിരുന്നു അവർ. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

You might also like

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You