newsroom@amcainnews.com

റിവര്‍‌സ്റ്റോണ്‍ ഒരുമ ഓണം ഓഗസ്റ്റ് 22 ന്

ഔര്‍ റിവര്‍ സ്റ്റോണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ – ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 22 നു മിസോറി സിറ്റിയിലുള്ള ഹ്യൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്ക് സൊസൈറ്റി ഹാളില്‍ കൊണ്ടാടും. ഇതിനു മുന്നോടിയായി ഒരുമയുടെ എക്‌സിക്യൂട്ടീവ് യോഗം ജൂലൈ 12 ഞായറാഴ്ച്ച സ്റ്റാഫോര്‍ഡ് സിറ്റിയിലുള്ള ഗസല്‍ റെസ്റ്റോറൻ്റില്‍ നടന്നു. ഓണാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തിൽ ചര്‍ച്ച ചെയ്തു. വെല്‍കം കമ്മിറ്റി , ഫുഡ് കമ്മിറ്റി തുടങ്ങിയവയിലേക്കു ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു . ഓണാഘോഷത്തിന് മുന്നോടിയായി മാത്യു ചാണ്ടപിള്ളൈ TWFG ഇന്‍ഷുറന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന വേള്‍ഡ് കപ്പ് ഫുട്ബാൾ വിജയി പ്രവചന മത്സരവും ഓണ റീല്‍ മത്സരവും നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഒരുമ പ്രസിഡൻ്റ് ഡോ. ജോസ് തൈപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡൻ്റ് ലൂണ വിക്ടര്‍ സ്വാഗതം നേര്‍ന്നു. ജോയിൻ്റ് ട്രഷറര്‍ ജോസഫ് തോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ഡിസ്നി ജോണ്‍, മേരി ജേക്കബ്, സെബാസ്റ്റ്യന്‍ തോമസ്, ജോയ് പൗലോസ്, മാത്യു ചെറിയാന്‍, അനില്‍ ഗോപിനാഥ്, മാത്യു ചാണ്ടപിള്ളൈ, ലിസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി റോബി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി.

You might also like
Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

‘ഹോപ്പ് & ഹാർഡ് വർക്ക്’: പുതിയ അധ്യായത്തിന് തുടക്കമിട്ട് ജസ്റ്റിൻ ട്രൂഡോ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You