newsroom@amcainnews.com

അഭയാർഥികളെ വിശ്വാസമില്ല; കാനഡയിൽ അഭയാർഥികളോടുള്ള വിശ്വാസ്യത കുറയുന്നുവെന്ന് പുതിയ സർവ്വേ ഫലം

കാനഡയിൽ അഭയാർഥികളോടുള്ള വിശ്വാസ്യത കുറയുന്നുവെന്ന് പുതിയ സർവ്വേ ഫലം. തങ്ങൾക്ക് അഭയാർഥികളെ വിശ്വാസമില്ലെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ ഏകദേശം 43 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 36 ശതമാനം പേർ അഭയാർത്ഥികളെ വിശ്വസിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് കുടിയേറ്റക്കാരെ തങ്ങൾക്ക് കൂടുതൽ വിശ്വാസമാണെന്നും 46 ശതമാനം പേർ വ്യക്തമാക്കി. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് അഭയാർഥികളെ വിശ്വാസമില്ലെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ നിന്ന് പലായനം ചെയ്ത് എത്തുന്നവരാണ് അഭയാർഥികൾ. എന്നാൽ കാനഡയിൽ സ്ഥിരമായി താമസിക്കാനായി വരുന്നവരാണ് കുടിയേറ്റക്കാർ.

ഈ വർഷം കാനഡയിൽ അഭയാർഥി അപേക്ഷകളുടെ എണ്ണത്തിൽ ഏകദേശം 33 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വർദ്ദിച്ച് വരുന്ന അവിശ്വാസമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പല അഭയാർഥി അപേക്ഷകളും യഥാർത്ഥമോ സാധുതയുള്ളതോ അല്ലെന്നാണ് മിക്ക കനേഡിയൻ പൗരന്മാർ വിശ്വസിക്കുന്നതെഎന്ന് സർവ്വേ കാണിക്കുന്നു. മാധ്യമ വാർത്തകൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് ഇത്തരം അഭിപ്രായങ്ങളെ സ്വാധീനിക്കുന്നതെന്ന് അഭയാർഥികളെ പിന്തുണയ്ക്കുന്നവർ പറയുന്നു.

പുതുതായി വരുന്നവരെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും, ഭിന്നിപ്പിന് പകരം ഐക്യത്തിനാണ് കാനഡ ആഹ്വാനം ചെയ്യുന്നതെന്നും അവർ പറയുന്നു. സാമ്പത്തിക കുടിയേറ്റവും അഭയാർഥി സംരക്ഷണവും കാനഡയുടെ കുടിയേറ്റ സംവിധാനത്തിൻ്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നു.

You might also like
HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Top Picks for You
Top Picks for You