newsroom@amcainnews.com

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ക്യാംപെയ്ൻ

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ക്യാംപെയ്ൻ ആരംഭിച്ചു. റീകോൾ പെറ്റിഷൻ നേരിടുന്ന ഏറ്റവും പുതിയ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) എംഎൽഎയാണ് ഡാനിയേൽ സ്മിത്ത്. ബ്രൂക്സ്–മെഡിസിൻ ഹാറ്റ് റൈഡിങ്ങിലെ പ്രതിനിധിയായ ഡാനിയേൽ സ്മിത്തിനെതിരായ റീകോൾ ഹർജി ഇലക്ഷൻസ് ആൽബർട്ട അംഗീകരിച്ചു. ആൽബർട്ടയുടെ റീകോൾ നിയമപ്രകാരം, ഒരു റൈഡിങ്ങിലെ ഏതൊരു പൗരനും അവരുടെ എംഎൽഎ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി തോന്നിയാൽ അവരുടെ ലെജിസ്ലേറ്റീവ് അംഗത്തെ തിരിച്ചുവിളിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കാൻ ആവശ്യപ്പെടാം. റീകോൾ ഹർജി നൽകുമ്പോൾ ഒരു എം‌എൽ‌എയെ തിരിച്ചുവിളിക്കണമെന്നുള്ളതിന്‍റെ കാരണം ഹർജിക്കാരൻ 100 വാക്കുകളിലുള്ള അപേക്ഷയായി സമർപ്പിക്കണം. ഹർജിക്കാരൻ ആ റൈഡിങ്ങിലെ താമസക്കാരനായിരിക്കണം. കൂടാതെ റീകോൾ ഹർജി സമർപ്പിക്കുന്നതിന് 500 ഡോളർ പ്രോസസ്സിങ് ഫീസ് അടയ്ക്കണം. ഒപ്പം 90 ദിവസത്തിനുള്ളിൽ 2023 ലെ തിരഞ്ഞെടുപ്പിൽ റൈഡിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ ഒപ്പുകൾ അപേക്ഷകൻ ശേഖരിക്കണം.

ഇതോടെ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി കോക്കസിൽ റീകോൾ ഹർജികൾ നേരിടുന്നവരുടെ എണ്ണം 15 ആയി. കാബിനറ്റ് മന്ത്രിമാരായ സിയർ ടർട്ടൺ, നഥാൻ ന്യൂഡോർഫ്, ജേസൺ സ്റ്റീഫൻ, ജാക്കി ലവ്‌ലി, ഗ്ലെൻ വാൻ ഡിജ്‌കെൻ, രാജൻ സാവ്‌നി, മൈൽസ് മക്‌ഡൗഗൾ, ഡെയ്ൽ നാലി, ആർജെ സിഗുർഡ്‌സൺ, ഡെമെട്രിയോസ് നിക്കോളൈഡ്‌സ്, നോളൻ ഡിക്ക്, ഡെപ്യൂട്ടി സ്പീക്കർ ആഞ്ചല പിറ്റ് എന്നിവർക്കെതിരെയുള്ള ഹർജികൾ ഇലക്ഷൻസ് ആൽബർട്ട അംഗീകരിച്ചിരുന്നു.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Top Picks for You
Top Picks for You