newsroom@amcainnews.com

കാർണിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി: ആർബിസി ജീവനക്കാരൻ അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ചോർത്തിയ കേസിൽ റോയൽ ബാങ്ക് ഓഫ് കാനഡ (RBC) ജീവനക്കാരൻ അറസ്റ്റിൽ. 23 വയസ്സുള്ള ഇബ്രാഹിം അൽ-ഹക്കിം ആണ് അറസ്റ്റിലായത്. ജൂലൈയിൽ പിടിയിലായ ഇയാൾക്കെതിരെ 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കമ്പ്യൂട്ടർ ദുരുപയോഗം, വ്യക്തിവിവര മോഷണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിൽ, ഇയാൾ അനധികൃതമായി വിവരങ്ങൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അതേസമയം, ഇൻ്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്‌സ്‌മെന്റ് ടീമിന് (INSET) കേസ് കൈമാറിയതായി RCMP അറിയിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും RCMP വക്താവ് എറിക് ഗാസ്സെ വ്യക്തമാക്കി.

You might also like

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വത്തിന് തെളിവല്ല: കൊൽക്കത്ത ഹൈക്കോടതി

Top Picks for You
Top Picks for You