newsroom@amcainnews.com

ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രാജിവച്ചു

പ്രവിശ്യാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ക്യൂബെക്ക് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദവി ഒഴിയുന്ന കാര്യം അറിയിച്ചത്. ഭരണകക്ഷിയായ കോയാലിഷൻ അവനിർ ക്യൂബെക്കിന്റെ (CAQ) പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവിശ്യാ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്. ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് പ്രീമിയർ സ്ഥാനത്തുനിന്നുതന്നെ തുടങ്ങണമെന്നും രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു. 2011-ൽ താൻ തന്നെ സ്ഥാപിച്ച പാർട്ടിയെ നയിച്ച് രണ്ട് വട്ടം ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2018 മുതൽ ക്യൂബെക്കിന്റെ പ്രീമിയറാണ് അദ്ദേഹം.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You