newsroom@amcainnews.com

യു.എസ്. നേവിയിലെ ഉന്നത സേവനം; മലയാളി ഓഫീസർ ഷെയ്ൻ പി. ജോസഫിന് അമേരിക്കൻ പ്രസിഡന്റിന്റെ പുരസ്കാരം

Exemplary Service in U.S. Navy: American President's Prestigious Honor for Malayali Officer Shane P. Joseph

അമേരിക്കൻ നേവി മെഡിക്കൽ കോർപ്സിൽ ലെഫ്റ്റനന്റ് കമാൻഡറായ മലയാളി യുവാവ് ഷെയ്ൻ പി. ജോസഫിന് യു.എസ് പ്രസിഡന്റിന്റെ വിശിഷ്ട പുരസ്കാരം ലഭിച്ചു. യു.എസ് നേവിയിൽ അദ്ദേഹം നൽകിയ മികച്ച സേവനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. മേരിലാൻഡിലെ അനാ പൊലീസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, നേവി റിയർ അഡ്മിറൽ കമാൻഡർ ആർ.ജെ. ഹോക്കിൻസിൽ നിന്ന് ഷെയ്ൻ പ്രസിഡൻഷ്യൽ അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. രാജ്യത്തിന് മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന സൈനിക ആരോഗ്യ പ്രവർത്തകർക്കും ഓഫീസർമാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണിത്. സാജൻ ജോസഫ് – മെഴ്സി ജോസഫ് ദമ്പതികളുടെ മകനാണ് ഷെയ്ൻ. സാൻ ഫ്രാൻസിസ്കോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗങ്ങളാണ് ഈ കുടുംബം. ഷെയ്ന്റെ ഈ ചരിത്രനേട്ടത്തിൽ ബന്ധുക്കളും ഇടവക സമൂഹവും ആഹ്ലാദം പ്രകടിപ്പിച്ചു. ബഹുമതി ഏറ്റുവാങ്ങിയ ശേഷം പള്ളിയിൽ വച്ച് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണവും അനുമോദനവും നൽകി.

You might also like

തെക്കു പടിഞ്ഞാറന്‍ യുഎസില്‍ കടുത്ത ചൂടിന് സാധ്യത: അതീവ ജാഗ്രതാ നിര്‍ദേശം

‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

US Midterm Elections and Postal Ballot Disputes: Delayed Verdicts Pose a Setback

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും തപാൽ ബാലറ്റ് തർക്കങ്ങളും: വിധികൾ വൈകുന്നത് തിരിച്ചടിയാകുന്നു

നോർത്ത് വാൻകൂവറിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരുക്ക്

ലേക്ക് ഒൻ്റാരിയോ ഇനി ‘ലേക്ക് അമേരിക്ക’; എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്

Keyboard Artist Mahesh Passes Away After Falling into Construction Pit

നിർമാണ കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

Top Picks for You
Top Picks for You